PONNANI
പൊന്നാനി ഫിഷിംഗ് ഹാർബറിൽ
പൊന്നാനി ഫിഷിംഗ് ഹാർബറിൽ
പെരുന്നാള്‍ നമസ്‌കാരം സംഘടിപ്പിക്കുന്നു
പൊന്നാനി: കൊവിഡ് മഹാമാരിക്ക് ശേഷമെത്തുന്ന ചെറിയ പെരുന്നാളിന് ഈദ് ഗാഹുകൾ ഒരുങ്ങുന്നു. കഴിഞ്ഞ
രണ്ട് വർഷമായി കോവിഡിന്റെ സാഹചര്യത്തില്‍ പെരുന്നാള്‍ നിസ്കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ പെരുന്നാളിന് കൊവിഡ് നിയന്ത്രണങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ പെരുന്നാൾ നാമസ്കാരം സംഘടിപ്പിക്കും. പൊന്നാനിയിൽ ഫിഷിംഗ് ഹാർബറിൽ പെരുന്നാൾ ദിനമായ മെയ് മൂന്നിന് ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് പെരുന്നാൾ നമസ്‌കാരം ആരംഭിക്കുക.
