ബസ് ചാര്‍ജ് വര്‍ദ്ധന; വിദ്യാര്‍ത്ഥി സംഘടനകളുമായി ഇന്ന് ചര്‍ച്ച

ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുമായുള്ള മന്ത്രിതല ചര്‍ച്ച ഇന്ന് നടക്കും. ഗതാഗത, വിദ്യാഭ്യാസ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് വെച്ചാണ് ചര്‍ച്ച നടത്തുക. ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്നും ആറ് രൂപയാക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. കണ്‍സഷന്‍ നിരക്ക് ഒന്നര രൂപയാക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. വിദ്യാര്‍ത്ഥികള്‍ക്ക് അധികഭാരമാകാതെ വര്‍ധനവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
ബസ് ചാർജ് 12 രൂപയാക്കണമെന്ന ബസുടമകളുടെ ആവശ്യവും സർക്കാർ പരിഗണിച്ചിട്ടില്ല. ബസ് ചാര്‍ജ് മിനിമം നിരക്കായ എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയിലേക്ക് ഉയർത്താനാണ് സർക്കാർ തീരുമാനം.
