PONNANI

പൊന്നാനി കൊതിച്ച ബഹുനില കെട്ടിട സമുച്ഛയങ്ങളടങ്ങിയ ടൗൺഷിപ്പ് (സ്കൈ സിറ്റി) യാഥാർഥ്യമാകുന്നു

വലിയ സ്വകാര്യ സംരംഭങ്ങൾക്ക് വേണ്ടത്ര അനുകൂലമായ സാഹചര്യങ്ങൾ ഒത്തുവരാത്തതിനാലാണോ, അതല്ല ആത്മവിശ്വാസക്കുറവിനാൽ പിന്തിരിഞ്ഞു നിൽക്കുക എന്ന സമീപനം സ്വീകരിക്കുന്നത് കൊണ്ടാണോ എന്നറിയില്ല ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്നതുപോലെ പൊന്നാനി അറിഞ്ഞോ അറിയാതയോ അതിന്റെ ചരിത്ര പ്രാധാന്യം ഉൾക്കൊള്ളാതെ പോയിട്ടുണ്ട് എന്ന് പറയാൻ ഒരുപാട് ചിന്തിക്കേണ്ട ആവശ്യമില്ല. ചാവക്കാട് പ്രദേശം മുതൽ ഇപ്പോഴത്തെ ഏറനാട് താലൂക്ക് വരെ നീണ്ടു കിടന്നിരുന്ന ചെറു പ്രദേശങ്ങളും ഗ്രാമങ്ങളുമൊക്കെ സാധാരണ ജീവിതത്തിന്റെ നാനാതുറകളിലെയും വാണിജ്യ ആവശ്യങ്ങൾക്കായി പൊന്നാനിയെയായിരുന്നു ആശ്രയിച്ചിരുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് വാണിജ്യ, വ്യവസായ മേഖലകളിൽ മലപ്പുറം ജില്ല രൂപം കൊള്ളുന്നതിനു മുൻപുതന്നെ പൊന്നാനിക്കുണ്ടായിരുന്ന ആ മേൽക്കോയ്മയും ആധിപത്യവും നിലനിർത്താനാകാതെ ഏറെ പിന്നിലോട്ടു പോകാൻ കാരണമന്വേഷിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടാകുമെന്നു തോന്നുന്നില്ല.

എഴുപതുകളുടെ തുടക്കം മുതൽ ആരംഭിച്ച അസാധാരണമായ ഗൾഫ് കുടിയേറ്റത്തിന് ശേഷം മുകളിൽ പറഞ്ഞ പ്രദേശങ്ങളൊക്കെ സ്വകാര്യ പങ്കാളിത്വത്തോടെയുള്ള ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സ്വയം പര്യാപ്തത നേടാനുള്ള സാഹചര്യം ഏറെക്കുറെ ഒരുക്കാൻ കഴിഞ്ഞിരുന്നു. ഇതെല്ലം പണ്ടുമുതലേ പ്രാപ്യമായിരുന്ന പൊന്നാനിക്ക് കാലത്തിനനസരിച്ചു ഉയരാൻ കഴിയാത്തതുകൊണ്ട് വേണ്ടപോലെ ഏതെങ്കിലും മേഖലകളിൽ അഭിമാനകരമായ ചെറുകിട പദ്ധതികൾ പോലും യാഥാർത്യമാക്കാൻ കഴിഞ്ഞില്ല എന്നത് വിസ്മരിക്കാനാകില്ല. അതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തി കച്ചവടത്തിനായി മുതൽ മുടക്കി അവരുടേതായ സാമ്രാജ്യം കെട്ടിപ്പടുത്ത ഗുജറാത്തിലെ സേട്ടുമാരും, തമിൾ നാട്ടിലെ റാവുത്തന്മാരും, ചെട്ടിയാന്മാരും, ആയ്യർമാരും, കച്ചിക്കാരും അടക്കമുള്ള ഭൂരിഭാഗവും പൊന്നാനി വിട്ടൊഴിഞ്ഞു പോയി. അതോടെ ആ കാലത്തെ വലിയ വാണിജ്യ, വ്യവസായത്തിന് മുതൽ മുടക്കിയിരുന്ന തദ്ദേശവാസികളും സംരംഭങ്ങൾക്ക് മുതൽ മുടക്കാൻ തയ്യാറാകാത്ത അവസ്ഥ സംജാതമായി. ആ കാലങ്ങളിലെ പ്രമുഖരായ സംരംഭകരുടെ പിൻ തലമുറക്കാരെപ്പോലും ആ രംഗത്തേക്ക് തുടരാനനുവദിക്കാതെ എല്ലാം അവസാനിപ്പിച്ചു എന്ന് പറഞ്ഞാൽ അത് അവിവേകമാകുമോ എന്നുമറിയില്ല.

സ്വന്തന്ത്ര്യാനന്ത ഇന്ത്യയുടെ ആദ്യ ലോക സഭയിൽ തന്നെ പൊന്നാനി എന്ന ചരിത്ര പ്രധാനമായ സ്ഥലം ഇടംപിടിച്ച പാർലിമെന്റ് മണ്ഡലം ആയിരുന്നു. പൊന്നാനി താലൂക്കും അതിന്റെ മുൻപേ ഉണ്ടായിരുന്നു. കേരളം രൂപീകരിക്കുന്നതിന് മുൻപ് തന്നെ പഴയ മദ്രാസ് അസ്സംബ്ലിയിൽ പൊന്നാനി ഒരു മണ്ഡലമായിരുന്നു. പറഞ്ഞുവന്നത് അതിപുരാതന കാലം മുതൽ പൊന്നാനിക്കുള്ള സ്ഥാനത്തിനും പ്രസിദ്ധിക്കും അനുസരിച്ചു കാലഘട്ടത്തിനനുസൃതമായ വ്യവസായ, വാണിജ്യ, വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക, മത്സ്യ സമ്പത്തുമായുള്ള സംസ്കരണ സംരംഭങ്ങൾ, ഗതാഗത, വിനോദ സഞ്ചാര, പാർപ്പിട, മേഖലകൾ എന്നല്ല നൂതന സംരംഭങ്ങളായ സ്റ്റാർട്ടപ്പുകൾ, എഡ്യുടെക്കുകൾ, ഐ ടി തുടങ്ങി ഒന്നിനും വളക്കൂറുള്ള മണ്ണെല്ലാത്തതുകൊണ്ടാകണം ജന്മനാട്ടിലെ സംരംഭങ്ങൾക്ക് തുടക്കമിടാൻ ഏറെ മടി കാണിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാനുമാകില്ല. അനുകൂലമായ സാഹചര്യങ്ങൾ ഇല്ലാത്തത് കൊണ്ട് മാത്രമാണെന്ന് പറഞ്ഞൊഴിയുമ്പോഴും എന്തോ ഭയപ്പാട് അതിനു പിറകിൽ ഉണ്ട് എന്ന് പറഞ്ഞാൽ അത് തെറ്റുമാകില്ല.

യാത്ര സേവന രംഗത്തും, ടൂറിസം മേഖലകളിലും, രാജ്യത്തിനകത്തും പുറത്തുമായി പതിറ്റാണ്ടുകളായി അംഗീകാരത്തിന്റെ കൊടുമുടികൾ കയറി അതിപ്രശസ്തനായി മാറി പൊന്നാനിക്കാരുടെ മാത്രമല്ല ഏവരുടെയും അഭിമാനമായി മാറിയ നാട്ടുകാരനാണ് അക്ബർ ട്രാവൽസ് ഉടമ ഡോക്ടർ കെ വി അബ്ദുൽ നാസർ. തന്റെ സാമൂഹിക ഉത്തരവാദിത്ത നിർവ്വഹണത്തിന്റെ ഭാഗമെന്നോണം അക്ബർ ഗ്രൂപ്പ് നാട്ടിൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഇതിനോടകം ശക്തമായ ഇടപെടൽ നടത്തുന്നു എന്നത് ഏറെ അഭിനന്ദാർഹവും ശ്‌ളാഘനീയവുമാണ്. ഈ മേഖലകളിൽ നിശ്ചയദാര്‍ഢ്യത്തോടെയും, പുതിയ ആശയങ്ങളോടെയും നാടിനായി തന്റെ സമയവും സമ്പത്തും സമർപ്പിച്ചു അചഞ്ചലമായ പ്രതിബദ്ധതയോടെ ഊർജ്ജസ്വലനായി മുന്നോട്ടുപോകുവാൻ കഴിയുന്നു എന്നത് കൊണ്ടുതന്നെ ഏറെ അംഗീകാരത്തിനും ബഹുമതിക്കും എപ്പോഴും അർഹനായി മാറുന്നു അദ്ദേഹം.

ഈ സന്ദർഭത്തിലാണ് പൊന്നാനിയുടെ ആകാശത്തോളമുള്ള പാർപ്പിട സ്വപ്നങ്ങൾ യാഥാർത്യമാക്കുവാൻ ബൊക്കോറ സ്കൈ സിറ്റി സ്വകാര്യ സംരംഭകർ കാലങ്ങളായി മടിച്ചുനിന്നിരുന്ന ഈ രംഗത്തു പൂർണ്ണമായ ആത്മവിശ്വാസത്തോടെ ഉറച്ച കാൽവെപ്പോടെ മുന്നോട്ടു വന്നിട്ടുള്ളത്. അത്യന്താധുനിക രീതിയിൽ എല്ലാ നൂതന സംവിധാനങ്ങളോടെയും അതിവിപുലമായി പൊന്നാനിയിൽ മൂന്ന് ബഹുനില കെട്ടിടങ്ങൾ ഉയരുകയാണ്. പൊന്നാനിയുടെ നിലവിലെ പാർപ്പിട രീതികളുടെ മുഖഛായ മാറുംവിധം സ്കൈ സിറ്റിയെന്ന പുതിയ ടൗൺഷിപ്പിന്റെ എല്ലാ പ്രാരംഭ നടപടികളും പരിപൂർണ്ണമായും ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. നാട് കൊതിക്കുന്ന പൊന്നാനിയിലെ വിപ്ലവകരവും ആകർഷകവുമായ ഈ പുതിയ ബ്ര്ഹത്തായ ഈ സംരംഭത്തിന് ഏറെ അനുകൂലമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന തികഞ്ഞ ആത്മവിശ്വാസമാണ് പ്രമോട്ടർമാർക്ക് . ഏറെ ബഹുമാന്യനായാ പാണക്കാട് മുനവ്വറലായി ശിഹാബ് തങ്ങളാണ് ശ്ലാഘനീയമായ പദ്ധതിയുടെ പ്രവർത്തനത്തിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ഈ രംഗത്തെ പരിണിതപ്രജ്ഞരായ സാങ്കേതിക വിദഗ്‌ദരാൽ എല്ലാ മികച്ച അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങിവരികയാണ്. മികച്ച രീതിയിൽ രൂപകൽപ്പന ചെയ്ത അതിമനോഹരമായ ബഹുനില കെട്ടിടങ്ങൾക്കാവശ്യമുള്ള എല്ലാ അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കുന്നതിൽ അതീവ സൂഷ്മത പുലർത്തുന്നുണ്ട് എന്നത് വ്യക്തമായ ലക്ഷ്യത്തിലെത്തിക്കുക എന്ന ഉറച്ച ബോധ്യത്തോടെയാണ് . ഇവിടെ വാസം സാധ്യമോ എന്ന് പറയുന്ന പുതിയ തലമുറക്ക് കൂടി ഉൾക്കൊള്ളാനാകുംവിധം കാലഘട്ടത്തിനനുസൃതമായ സംവിധാനങ്ങളാണ് അധികൃതർ ഒരുക്കുന്നത് എന്നത് പദ്ധതിയുടെ വിജയത്തിന് കാരണമാകും എന്നുറപ്പിക്കാം,

സ്വിമ്മിംഗ് പൂൾ, ജിം, കളി സ്ഥലം, കോൺഫറൻസ് റൂം, ഒരേക്കർ വിസ്‌തൃതിയിൽ ആര്ട്ടിഫിഷ്യൽ ലൈക്ക്, ജോഗിങ് ട്രാക്ക്, സൈക്കിൾ ട്രാക്ക്, ഓഡിറ്റോറിയം, സൂപ്പർമാർക്കറ്റ്, തുടങ്ങിയവ ആദ്യഘട്ടത്തിൽ വിഭാവനം ചെയ്യുന്നതോടൊപ്പം ആധുനിക സൗകര്യങ്ങളോടെയുള്ള ഹോട്ടൽ കോംപ്ലക്സ്, സ്കൂൾ തുടങ്ങി നൂറിലധികം സൗകര്യങ്ങളടങ്ങിയ പത്ത് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ടൌൺ ഷിപ്പെന്ന പൂർണ്ണ സ്വപ്നം സാക്ഷാത്കരിക്കുവാൻ ആവശ്യമായ എല്ലാ നടപടികളും ഇതിനോടകം തീർത്തിട്ടുമുണ്ട്. ഓഷ്യാന, രവെര, ലാഗോഡ എന്നീ പേരുകളിൽ പതിനഞ്ചു നിലകളിലുള്ള മൂന്ന് ടവറുകളാണ് ഉയരുന്നത്. ആർഭാടമാണ് ഫ്‌ളാറ്റ് ജീവിതം എന്ന് പറയുന്ന ചിന്താഗതിക്ക് ഏറെ മാറ്റം വന്നിട്ടുള്ളത് അതൊരു സുരക്ഷിത വാസ സ്ഥലം എന്നത് കൊണ്ട് കൂടിയാണ്. ന്യൂക്ലിയർ ഫാമിലി എന്നത് അറിയാതെ സംഭവിച്ചു പോയ ഒരു യാഥാർത്യത്തെ നമുക്ക് അംഗീകരിക്കാതിരിക്കാനാകില്ല. അത് കൊണ്ട് തന്നെ വിശ്രമജീവിതം നയിക്കുന്നവർ എപ്പോഴും എല്ലാ സൗകര്യങ്ങളുമുള്ള ഇത്തരം വാസ സ്ഥലങ്ങൾ തേടിപ്പോകുന്ന ഒരു കാലം കൂടിയാണ് എന്നത് ഇതിന്റെ പ്രാധാന്യം കൂട്ടുന്നു. പൊന്നാനി കുറ്റിപ്പുറം പുതിയ നാഷണൽ ഹൈവേയിലെ ഈശ്വരമംഗലത്തെ അതിവിശാലവും പ്രകൃതി രമണീയവുമായ സ്ഥലത്താണ് പൊന്നാനിയുടെ നെറുകെയിൽ തലയെടുപ്പോടെ അലങ്കാരമായ ആദ്യമായി ടൗൺഷിപ്പ് ഉയരുന്നത്.

പൊന്നാനിപോലെ ജനങ്ങൾ തിങ്ങിതാമസിക്കുന്ന പ്രദേശത്തെ മെച്ചപ്പെട്ട ജീവിത നിലവാരം ഉയർത്തുക എന്നതിലുപരി സാമൂഹികവും, സാമ്പത്തികവുമായ വളർച്ചയ്ക്ക് ഇതുപോലെയുള്ള പാർപ്പിട സമുച്ചയങ്ങളെന്ന സംരംഭങ്ങൾക്കുള്ള പങ്കു വളരെ പ്രധാനമാണ്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് നിശ്ചയദാർഢ്യത്തോടെ ഇത്തരം വലിയ പദ്ധതികൾ യാഥാർഥ്യമാക്കുവാൻ സധൈര്യം മുന്നോട്ടുവന്ന ഇതിന്റെ പ്രൊമോട്ടര്മാരെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. അവരുടെ ആർജ്ജവവും, സമർപ്പിതമായ കാഴ്ചപ്പാടും പ്രചോദനാത്മകമാണ് എന്നതുകൊണ്ട് തന്നെ വിലമതിക്കപ്പെടുകയും ചെയ്യും. ഇതിനോടകം വലിയ ജനങ്ങൾ ഏറ്റെടുത്ത സംരംഭം വലിയ വിജയത്തിലെത്തുന്നു എന്ന സന്തോഷത്തിലാണ് എല്ലാവരും. വലിയ പ്രതീക്ഷയായ സംരംഭത്തിന് എല്ലാ അഭിനന്ദനങ്ങളും ആശംസകളും പ്രാർത്ഥനകളും

പാണക്കാട് മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്ത പ്രൗഢമായ ചടങ്ങിൽ പ്രൊജക്റ്റ് ചെയർമാൻ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പി ടി അജയ് മോഹൻ, വഖഫ് ബോർഡ് ചെയർമാൻ അഡ്വക്കേറ്റ് സക്കീർ ഹുസൈൻ, സി പി ബാവ ഹാജി, അമീർ റഹ്‌മാൻ മുനീർ ഹുദവി, മേൽശാന്തി മനോജ് എബ്രാന്തിരി, മഖ്ദൂം മുത്തുക്കോയ തങ്ങൾ, ഡോക്ടർ റഹ്മത്തുള്ള, യാഖൂബ് ഹസ്സൻ, ഡോക്ടർ പുഷ്‌പാകാരൻ, ശ്രീമതി ഷന്യ, കാസിം കോയ, പി സുബൈർ, കെ വി ഫാറൂഖ്, ടി കെ സകരിയ, വി വി അബ്ദുൽ കാദർ, തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button