Local newsPONNANI
പൊന്നാനി കുറ്റിപ്പുറം ഹൈവേയിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു
പൊന്നാനി : പള്ളപ്രം ഹൈവേയിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു രണ്ടു പേർക്ക് പരിക്ക്. പൊന്നാനി പുഴമ്പ്രം സ്വദേശി പുളിക്കപ്പറമ്പിൽ അബദുള്ളക്കുട്ടിയാണ് (64) മരണപ്പെട്ടത്. പൊന്നാനി – കുറ്റിപ്പുറം പാതയിൽ ചമ്രവട്ടം ജംഗ്ഷന് മേപ്പറമ്പത്തിന് സമീപം കാൽനടയാത്രക്കാരനെ ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കുപറ്റിയ കാൽനടയാത്രക്കാരൻ അബ്ദുള്ളക്കുട്ടി സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. ബൈക്ക് യാത്രികരായ റിസാൽ ഷിജിൽ എന്നിവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.