PONNANI
പൊന്നാനി അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണം നടന്നു


ചങ്ങരംകുളം: അപകടരഹിത പുതുവത്സരത്തിന്റെ ഭാഗമായി
പൊന്നാനി അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ പൊന്നാനി സിവിൽ ഡിഫൻസ് അംഗങ്ങൾ ട്രാഫിക് ബോധവൽക്കരണം നടത്തി.
ചങ്ങരംകുളം ഹൈവേയിൽ വെച്ചായിരുന്നു പരിപാടി.

ഡ്രൈവർമാർക്കും യാത്രക്കാർക്കും ചുക്കുകാപ്പി വിതരണം ചെയ്തു. ചങ്ങരംകുളം ഹൈവേ സബ് ഇൻസ്പെക്ടർ സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. സിവിൽ ഡിഫൻസ് അംഗങ്ങളായ അനസ്. കാഞ്ഞിരമുക്ക്. അഭിലാഷ് കക്കടിപ്പുറം . അജി കോലോളംമ്പ് എന്നിവർ നേതൃത്വം നൽകി
