പൊന്നാനിയും സാമൂതിരിയും,സമൂതിരി രാജകുടുംബത്തിന് പൊന്നാനിയുമായുള്ള ആത്മബന്ധം വിലയിരുത്തുന്നു

കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ തീപ്പെട്ടു സാമൂതിരി രാജാക്കന്മാരും പൊന്നാനിയും തമ്മിൽ നൂറ്റാണ്ടുകളോളം പഴക്കമുള്ള സുദൃഢമായ ബന്ധമാണുള്ളത്. മധ്യകാലഘട്ടത്തിന്റെ സാമൂതിരി ഭരണകൂടത്തിന്റെ രണ്ടാം ആസ്ഥാനം പൊന്നാനി ആയിരുന്നു. പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിൽ സാമൂതിരി രാജാക്കന്മാർ അധികവും വസിച്ചിരുന്നത് പൊന്നാനി തൃക്കാവിലെ കോവിലകത്ത് ആയിരുന്നുവെന്ന് സാമൂതിരി ചരിത്രകാരന്മാരായ
കെ വി കൃഷ്ണയ്യർ ഡോ: എൻ എം നമ്പൂതിരി ഡോ: വി വി ഹരിദാസ് രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് കോഴിക്കോടി നേക്കാൾ അവർ താമസിക്കാൻ ഇഷ്ടപ്പെട്ടിരുന്നത് പൊന്നാനിയായിരുന്നു 1498 -ൽ വാസ്കോഡഗാമ മലബാർ തീരത്ത് കപ്പലിറങ്ങിയപ്പോൾ സാമൂതിരി പൊന്നാനി തൃക്കാവ് കോവിലകത്തായിരുന്നു. ഈ രാജവംശത്തിലെ രണ്ടാം സ്ഥാനക്കാരൻ എറാൾ പ്പാടിന്റെ ആസ്ഥാനം പൊന്നാനിയിലെ വൈരനല്ലൂർ ക്ഷേത്രത്തിന്റെ സമീപമായിരുന്നു . പതിനാലാം നൂറ്റാണ്ട് മുതൽ സാമൂതിരി രാജാക്കന്മാർ തെക്കോട്ടേക്കുള്ള പടയോട്ടത്തിന്റെ ഭാഗമാണ് പൊന്നാനി രണ്ടാം ആസ്ഥാനമാക്കിയത് അക്കാലത്ത് പലപ്പോഴും പൊന്നാനിയിൽ നിന്ന് ഭരണപരമായ കാര്യങ്ങൾക്ക് കോഴിക്കോട്ടേക്ക് എഴുന്നള്ളത്ത് പതിവായിരുന്നു ഭാരതത്തിൽ ആദ്യമായി പോർച്ചുഗീസുകാർ അധിനിവേശം ആരംഭിച്ചപ്പോൾ അതിനെതിരെ സൈനുദ്ദീൻ മഖ്ദൂമും കുഞ്ഞാലി മരക്കാരും പ്രതിരോധനിര രൂപപ്പെടുത്തി സംയുക്തസേന രൂപീകരിച്ചപ്പോൾ നായകത്വം വഹിച്ചത് സാമൂതിരിയായിരുന്നു. മഖ് ദൂമാരും സാമൂതിരി ഭരണകൂടവും മതേതരത്വത്തിൽ അനിഷ്ടമായ സുദൃഡ ബന്ധമാണ് ആക്കാലത്ത് നിലനിന്നിരുന്നത്.ഈ രാജവംശത്തിന്റെ കാമേണ്ടർ ചീഫ് ആയ മാങ്ങാട്ടച്ചനും പൊന്നാനി തട്ടകമാക്കിയ സരസ സാമ്രാട്ട് കുഞ്ഞായി മുസ്ലിയാരും തമ്മിലുള്ള ആത്മബന്ധം വിഖ്യാതമാണ്.
