PUBLIC INFORMATION

പൊന്നും വില 70000 കടന്നു കുതിക്കുന്നു

കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്നും കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ വലിയ വര്‍ധനവ് ഇന്ന് രേഖപ്പെടുത്തിയില്ലെങ്കിലും പവന്‍ വില 70000 എന്ന മാന്ത്രിക സംഖ്യ സ്വര്‍ണം പിന്നിട്ടു. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ വില 70000 പിന്നിടുന്നത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ചൈന-അമേരിക്ക വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണവിലയിലെ വര്‍ധനവിന് കാരണമാകുന്നത്.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഇന്ന് കൊടുക്കേണ്ടത് 8770 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഗ്രാം നിരക്കാണിത്. എട്ട് ഗ്രാമാണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്.

ഇത് പ്രകാരം ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത് 200 രൂപയാണ്. ഇതോടെ ഇന്നലെ 69960 ആയിരുന്ന സ്വര്‍ണവില ഇന്ന് 70160 ല്‍ എത്തി. അവിശ്വസനീയമായ കുതിപ്പാണ് സ്വര്‍ണം ഈ ആഴ്ചയില്‍ നടത്തിയത്. വ്യാഴാഴ്ച ഒറ്റ ദിവസം കൊണ്ട് പവന്‍ വിലയില്‍ 2160 രൂപയും ഇന്നലെ 1480 രൂപയും ആയിരുന്നു വര്‍ധിച്ചിരുന്നത്. സാധാരണഗതിയില്‍ സ്വര്‍ണവില ഒരു മാസം കൊണ്ടാണ് 3000-4000 രൂപ വര്‍ധിക്കാറുള്ളത്.

എന്നാല്‍ ഈ നാല് ദിവസം കൊണ്ട് മാത്രം ഏകദേശം 4000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. 2024 ലും സ്വര്‍ണ വില കൂടിയിരുന്നെങ്കിലും ഇത്രയും വേഗത്തില്‍ ആയിരുന്നില്ല കുതിപ്പ്. ജനുവരി ഒന്നിന് 57600 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയാണ് ഇപ്പോള്‍ 70160 ല്‍ എത്തിയിരിക്കുന്നത്. ഈ വര്‍ഷം പിറന്ന് 100 ദിവസം കഴിയുമ്പോഴേക്ക് സ്വര്‍ണിവിലയില്‍ 13000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

https://whatsapp.com/channel/0029Va5fy5TBVJl3BXaBfD31

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button