PONNANI

പൊന്നാനിയിൽ ലഹരിക്കടത്ത് തടയാൻ ശ്രമിച്ച എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കാപ്പ പ്രകാരം അറസ്റ്റിൽ

പൊന്നാനി:ലഹരിക്കടത്ത് തടയാൻ ശ്രമിച്ച എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കാപ്പ പ്രകാരം അറസ്റ്റിൽ.പൊന്നാനി വെളിയംകോട് എസ്ഐ പടിയിൽ താമസിക്കുന്ന കൊളത്തേരി സാദിക്(30)നെയാണ് അന്വേഷണസംഘം കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഡിസംബറിൽ പൊന്നാനിയില്‍ ആണ് കേസിന് ആസ്പദമായ സംഭവം. ബാംഗ്ലൂരിൽ നിന്നും മയക്ക് മരുന്നുമായി യുവാക്കള്‍ കാറിൽ വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ പൊന്നാനി പോലീസ് കാർ തടഞ്ഞു പരിശോധിക്കാന്‍ ശ്രമം നടത്തിയിരുന്നു.ഇതിനിടെയാണ് പൊന്നാനി എസ്ഐയെ വാഹനമിടിച്ച് പരിക്കേൽപിച്ച ശേഷം സംഘം രക്ഷപ്പെട്ടത്.സംഭവത്തിൽ കാറോടിച്ച മുഖ്യ പ്രതിയായ സാദികിനെ മലപ്പുറം ജില്ല പോലീസ് മേധാവിയുടെ നിർദേശ പ്രകാരം പൊന്നാനി എസ്ഐ യാസിർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ,നാസർ,അഭിലാഷ് ,പ്രശാന്ത് കുമാർ .എസ്,സിവിൽ പോലീസ് ഓഫീസർമരായ മഹേഷ് മോഹൻ ,കൃപേഷ്, ശ്രീരാജ് ,എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് വെളിയംകോട് നിന്ന് പിടികൂടിയത്.അടിപിടി ,പിടിച്ച് പറി ,വധശ്രമം ഉൾപടെ നിരവധി കേസുകളിൽ പ്രതിയായാണ് സാദിഖ് .ഒരു മാസം മുൻപാണ് തവനൂർ സെൻട്രൽ ജയിലിൽ നിന്നും സാദിക് പുറത്തിറങ്ങിയത്.ജില്ലയിൽ ലഹരി അക്രമ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം ക്രിമിനലുകളായ പ്രതികൾക്കെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവി. ആർ വിശ്വനാഥ് നൽകിയ റിപ്പോർട്ട് പ്രകാരമാണ് ജില്ലാ കളക്ടർ കാപ്പ ചുമത്തി ഉത്തരവിറക്കിയത്.പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ ആറ് മാസത്തേക്ക് കരുതൽ തടങ്കലിൽ ആക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button