PONNANI

പൊന്നാനിയിൽ കെ പി നൗഷാദലി തന്നെ ; പാലക്കാട്‌ രമേശ്‌ പിഷാരടി

60 സീറ്റുകളിൽ കോൺഗ്രസിന് സ്ഥാനാർഥികളായി


കൊച്ചി: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. 60 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഉറപ്പിച്ചു. ഇത് സംബന്ധിച്ച നിര്‍ണ്ണായക സ്ഥാനാര്‍ത്ഥി ചര്‍ച്ച നാളെ ഡല്‍ഹിയില്‍ നടക്കും. കെപിസിസി പട്ടിക എഐസിസിക്ക് കൈമാറി.

വട്ടിയൂര്‍ക്കാവ് – കെ മുരളീധരന്‍, കൊട്ടാരക്കര – ആയിഷാപോറ്റി, അടൂര്‍ – രമ്യ ഹരിദാസ്, കുന്നത്തുനാട് – വി പി സജീന്ദ്രന്‍, തൃശ്ശൂര്‍ – ടിവി ചന്ദ്രമോഹന്‍, കൊടുങ്ങല്ലൂര്‍ – ഒ.ജെ ജിനീഷ് കുമാര്‍, മണലൂര്‍ – ടി എന്‍ പ്രതാപന്‍, കോങ്ങാട് – കെ.എ തുളസി, പാലക്കാട് – രമേശ് പിഷാരടി, തവനൂര്‍ /തിരുവമ്പാടി വിഎസ് ജോയ്, പൊന്നാനി- നൗഷാദ് അലി, കോഴിക്കോട് നോര്‍ത്ത് – കെ ജയന്ത്, എലത്തൂര്‍ – വിദ്യ ബാലകൃഷ്ണന്‍, കൊയിലാണ്ടി -കെ പ്രവീണ്‍കുമാര്‍, നാദാപുരം -കെ എം അഭിജിത്ത്, ഉദുമ – കെ നീലകണ്ഠന്‍, തൃത്താല-വി ടി ബൽറാം എന്നിവര്‍ സ്ഥാനാര്‍ത്തിത്വം ഉറപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button