പൊന്നാനിയിൽ അത്യാധുനിക സൗകര്യത്തോടെ പുതിയ ബസ്റ്റാന്റിന് രൂപരേഖ തയ്യാറാക്കി


പൊന്നാനി:അനുദിനം വളരുന്ന പൊന്നാനിയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകേകാൻ പുതിയ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് മാൾ വരുന്നു. നഗരസഭയുടെ 2022 23 വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് മാളിന്റെ കരട് ഡീറ്റയിൽഡ് പ്രോജക്ട് റിപോർട്ടിന്റെ പ്രദർശനവും പരിശോധയും നടത്തി.പൊന്നാനി നഗരസഭ പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതി എന്നരീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.ബസ് സ്റ്റാന്റ്, ആധുനിക ഷോപ്പിംഗ് മാൾ, മത്സ്യ – മാംസ മാർക്കറ്റുകൾ,കൺവെൻഷൻ സെന്റർ, മൾട്ടി പ്ലക്സ് തീയറ്ററുകൾ തുടങ്ങിയവ അടങ്ങുന്ന വിശാലമായ പദ്ധതിയുടെ ഡി.പി.ആറാണ് തയ്യാറാക്കിയത്. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ പുതിയ ഹൈവേയിൽ നിർദിഷ്ട ഫ്ലൈഓവറി നോട് ചേർന്നാണ് പദ്ധതി നിർദേശം. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെയ് തുസ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഡി.പി.ആർ തയ്യാറാക്കിയിട്ടുള്ളത്. തയ്യാറാക്കിയ ഡി.പി.ആർ കൗൺസിൽ യോഗത്തിൽ ഓൺലൈനായി പ്രദർശിപ്പിച്ചു.
