Local newsPONNANI

ദേശീയപാത വികസനം; വെളിയങ്കോട്ടും പാലപ്പെട്ടിയിലും വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റിത്തുടങ്ങി

പൊന്നാനി: ദേശീയപാത വികസനത്തിന് ഭൂമി വിട്ടുകൊടുത്തവർക്ക് നഷ്ടപരിഹാരം ലഭിച്ചതോടെ വെളിയങ്കോട്ടും പാലപ്പെട്ടിയിലും വീടുകളും കെട്ടിടങ്ങളും ഉടമകൾ പൊളിച്ചുമാറ്റിത്തുടങ്ങി. നാലുവരിപ്പാത 45 മീറ്റർ വീതിയിൽ നിർമിക്കുന്നതിന്റെ ഭാഗമായി റോഡിന്റെ ഇരുവശത്തും ദേശീയപാത അതോറിറ്റി അളന്ന് അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെ കെട്ടിടങ്ങളാണ് പൊളിച്ചുതുടങ്ങിയത്.
രേഖകൾ കൃത്യമായി നൽകിയ ഭൂവുടമകൾക്കാണു കഴിഞ്ഞ ദിവസം നഷ്ടപരിഹാരം ലഭിച്ചത്. ഇതനുസരിച്ചാണ് വീട്, കടകൾ എന്നിവ പൊളിച്ചുമാറ്റുന്നത്. ഭൂമി വിട്ടുകൊടുത്തവർക്ക് പൊന്നാനി താലൂക്കിൽ 148 കോടി രൂപയാണ് നഷ്ടപരിഹാരമായി അധികൃതർ നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button