GULFLocal newsPONNANI

പൊന്നാനിക്കാരുടെ സംഗമമായി പൊന്നോത്സവ് ആഘോഷം

കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) എട്ടാം വാർഷികവും ഓണം ഈദ് മീറ്റും ‘പൊന്നോത്സവ്-2022’ ആഘോഷിച്ചു. പ്രസിഡന്റ് സുമേഷ് അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ഉപദേശക സമിതി ചെയർമാൻ പ്രശാന്ത് കവളങ്ങാട് ഉദ്ഘാടനം ചെയ്തു.പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി പി. അഷ്റഫും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ആർ.വി. സിദ്ദീഖും അവതരിപ്പിച്ചു. വിമോജ് മോഹൻ, ഷഫാസ് അഹ്‌മദ്‌, നസീർ കാരംകുളങ്ങര, ഗ്ലോബൽ പ്രസിഡന്റ് സി.എസ്, ഡോ. അബ്ദുൽ റഹ്മാൻ കുട്ടി എന്നിവർ ആശംസകൾ അറിയിച്ചു. പി. അശ്‌റഫ് സ്വാഗതവും മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു.

‘പൊന്നോത്സവ്’ പരിപാടിയിൽ കൺവീനർ കെ. നാസർ സ്വാഗതം പറഞ്ഞു. കലാ-സാംസ്കാരിക പരിപാടികൾക്ക് റിയാലിറ്റി ഷോ സോഷ്യൽ മീഡിയ താരം വിമോജ് മോഹൻ നേതൃത്വം നൽകി. എം.വി. മുസ്തഫ, മുഹമ്മദ് ബാബു, അഷ്‌റഫ്, ഫെമിന, അഫ്‍ഷി, നൗഷാദ് റൂബി, നസീർ, അൻസിൽ, മുഹമ്മദ് ഷാജി, റാഫി, റഫീഖ്, ഫാറൂഖ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. മുഹമ്മദ് ബാബുവിന്റെ നേതൃത്വത്തിൽ മ്യൂസിക് ബാൻഡ് നടന്നു. മല്ലികലക്ഷ്മി, ഇശൽ ഷംഷാദ്, ഇനാം ഷംഷാദ്, ലിബ, അഫ്‍ഷീൻ, അനസ് അബൂബക്കർ എന്നിവർ നൃത്തങ്ങൾ അവതരിപ്പിച്ചു. റിസപ്‌ഷൻ മുബാറക്, അൻവർ എന്നിവർ നിയന്ത്രിച്ചു.

സ്വാശ്രയ മാൾ, പൊൻമാക്സ് ഹൈപർ മാർക്കറ്റ്‌ സംരംഭത്തെ കുറിച്ച് അബ്ദുൽ ലത്തീഫ് കളക്കര, ഡോ. അബ്ദുറഹ്മാൻ കുട്ടി, ഖലീൽ റഹ്‌മാൻ എന്നിവർ വിശദീകരിച്ചു. ഇർഷാദ് ഓൺലൈൻ മീറ്റിങ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളെ ഉപദേശക സമിതി ചെയർമാൻ പ്രശാന്ത് കവളങ്ങാട് പ്രഖ്യാപിച്ചു.

സ്പോൺസർമാരായ അക്ബർ ട്രാവത്സ് ഓഫ് ഇന്ത്യ, ലുലു എക്സ്ചേഞ്ച്, മെഡ്എക്സ് മെഡിക്കൽ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് എന്നിവർക്കുള്ള ഉപഹാരങ്ങൾ യു. അഷ്‌റഫ്, ടി.ടി. നാസർ, എം.വി. മുജീബ്, മുഹമ്മദ് ബാബു എന്നിവർ വിതരണം ചെയ്തു.ടി.ടി. നാസർ, അശ്‌റഫ്, ആബിദ്, റാഫി, അഖിലേഷ്, ഹനീഫ, സലാം, അനൂപ്, ഹാശിം, സമീർ, റഹീം എന്നിവർ നേതൃത്വം നൽകി. ജറീഷ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button