VATTAMKULAM
വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഉദ്ഘാടനം
വട്ടംകുളം : പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പഞ്ചായത്ത് തല ഉദ്ഘാടനം വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എ നജീബ് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചിക്കൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം പി വി ഉണ്ണികൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഫസൽ എം എച്ച്., ഹെൽത്ത് ഇൻസ്പെക്ടർ എ ജി സജീഷ്, സി സരള, കെ സി മണിലാൽ, കെ എ അനീഷ്, വി കെ ജിനേഷ് ലാൽ, കെ ജി നിനു, സി ബീന, എസ് വിസ്മയ, വീനീത വിനോദ്, കെ അശ്വതി, പി ഫാത്തിമ, സതീഷ് അയ്യാപ്പിൽ എന്നിവർ പ്രസംഗിച്ചു.