പെരുമ്പിലാവ്
പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ‘ബൈക്ക് യാത്രികന്‍ മരിച്ചു

പെരുമ്പിലാവ്:കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പെരുമ്പിലാവ് പാതാക്കര സ്വദേശി മരിച്ചു.പാതാക്കര കിഴക്കേപ്പാട്ട് വീട്ടിൽ 62 വയസുള്ള ശശിധരനാണ് മരിച്ചത്.ഞായറാഴ്ച കാലത്ത് പത്തരയോടെ കൊരട്ടിക്കര ഐ.ഫ ഫർണിച്ചർ ഷോപ്പിന് മുൻപിലാണ് അപകടം നടന്നത്.പോക്കറ്റ് റോഡിൽ നിന്നും ഹൈവേയിലേക്ക്ഇറങ്ങിയ ബൈക്കിൽ ചങ്ങരംകുളം ഭാഗത്തുനിന്ന് വന്നിരുന്ന കാർ ഇടിക്കുകയായിരുന്നു.പരിക്കേറ്റ ശശിധരനെ ഉടൻ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു
