CHANGARAMKULAMLocal news
അനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ചങ്ങരംകുളം സ്റ്റുഡൻസ് കോർണർ സൗജന്യ സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു


ചങ്ങരംകുളം: വളയംകുളം ഇസ്‌ലാഹി അസോസിയേഷനു കിഴിലെ ഓർഫൻ കെയർ സ്കീമിൽ സംരക്ഷിച്ചുവരുന്നതും പിതാവ് നഷ്ടപ്പെട്ടത് മൂലം കഷ്ടത അനുഭവിക്കുന്നവരുമായ അറുപത് കുടുംബങ്ങളിലെ കുട്ടികൾക്കാണ് സ്‌കൂൾ പഠനോപകരണങ്ങൾ വിതരണം നടത്തിയത്
ഇസ്ലാഹി അസോസിയേഷൻ ചെയർമാൻ പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു.
സ്റ്റുഡൻറ്റ്സ് കോർണ്ണർ മാനേജർ ജിഷാർ പള്ളിക്കര, കെ വി അസ്‌ലം, പി പി ഖാലിദ്, കെ വി മുഹമ്മദ്, സി വി ഇബ്രാഹിം കുട്ടി, വി വി മൊയ്തുട്ടി, കെ.വി നൗഷാദ് , റൗളത്ത്, പി പി സാബിത്ത്, എം.കെ റസിം , നിഹാൽ ഫാറൂഖി സംസാരിച്ചു
