ചങ്ങരംകുളം:പെരുമുക്ക് സ്വദേശിയായ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു. പെരുമുക്ക് ആശാരി പുരക്കൽ ബാബുവിൻ്റെ ഭാര്യ പ്രസന്നകുമാരി എന്ന മായ(36) ആണ് പൊള്ളലേറ്റ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് യുവതി മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയത്. സംഭവസമയത്ത് കുട്ടികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ വെള്ളമൊഴിച്ച് കെടുത്തി എങ്കിലും പൂർണ്ണമായും പൊള്ളലേറ്റ യുവതി മരിച്ചിരുന്നു.
സംഭവസമയത്ത് ഭർത്താവ് ബാബു ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മുതൂർ സ്വദേശിയായ മേലേപുരക്കൽ രാമകൃഷ്ണൻ്റെയും ലതയുടെയും മകളാണ് പ്രസന്നകുമാരി. മക്കൾ അഭിജിത്ത്, ശ്രീലക്ഷ്മി
കൊച്ചി: സംസ്ഥാനത്ത് വീണ്ടും പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കൂടിയതോടെ ഒരു പവന്‍…
പാലക്കാട്: ജ്യോത്സ്യനെ വീട്ടില്‍ വിളിച്ചുവരുത്തി സ്ത്രീയോടൊപ്പം നഗ്നനാക്കി നിർത്തി വിഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ രണ്ടുപേർ അറസ്റ്റില്‍.മലപ്പുറം…
തവനൂർ : തവനൂർ റോഡ് ജങ്ഷനിൽ സ്വകാര്യബസും ലോറിയും കുട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന…
ആറ്റുകാല്‍ പൊങ്കാല ദിവസമായ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വര്‍ക്കേഴ്സ് പ്രതിഷേധ പൊങ്കാലയിടും. കഴിഞ്ഞ 32 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍…
കൊണ്ടോട്ടി : കുറച്ചുപേർചേർന്ന് ഒരു കൂട്ടായ്മ രൂപവത്കരിച്ച് മാസംതോറും വരിസംഖ്യ പിരിച്ച് നാട്ടിലെ സാധാരണക്കാർക്കായി വിനോദയാത്ര നടത്തുക- ‘എത്ര മനോഹരമായ…
പാലക്കാട് ലക്കിടിയിൽ ട്രെയിൻ തട്ടി രണ്ടുമരണം. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അച്ഛനും കുഞ്ഞുമാണ് ട്രെയിൻ തട്ടി മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം…