പെട്രോൾ പമ്പിൽ അക്രമം നടത്തിയ നാലംഗ സംഘം പിടിയിൽ

തിരൂർ: പൂക്കയിലെ സ്വകാര്യ പെട്രോൾ പമ്പിൽ കഴിഞ്ഞയാഴ്ച അക്രമം നടത്തുകയും യുവാവിനെ മർദിച്ച് ഗുരുതര പരിക്കേൽപിക്കുകയും ചെയ്ത നാലംഗ സംഘത്തെ തിരൂർ പൊലീസ് പിടികൂടി. നിറമരുതൂർ സ്വദേശികളായ അലാട്ടിൽ പ്ര ജിത്ത് (24), കമ്പിളിപറമ്പിൽ അനസ് (25), കണ്ണൻ വളപ്പിൽ സുഹൈദ് (21), കിഴക്കെ താമരപുള്ളി ശശി (28) എന്നിവരെയാണ് തിരൂർ സി.ഐ ജി ജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി നിറമരുതൂർ സ്വദേശി യായ യുവാവിനെ മുൻവിരോധത്താൽ പമ്പിൽ വെച്ച് ഇരുമ്പുവടി കൊണ്ട് മർദിച്ച് പരിക്കേൽപിച്ച് കടന്നു കളഞ്ഞ പ്രതികളെ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്.
താടിയെല്ലിനും പല്ലുകൾക്കും ഗുരുതര പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശു പ്രതിയിൽ ചികിത്സയിലാണ്. തിരൂർ എസ്.ഐ ജ ലീൽ കറുത്തേടത്ത്, സിവിൽ പൊലീസ് ഓഫിസ ർമാരായ ഷിജിത്ത്,ഷെറിൻ ജോൺ, ശ്രീജിത്ത് എ ന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിക ളെ പിടികൂടിയത്.














