EDAPPALLocal news

പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിന് നൊമ്പരമായി നൗഫിയയുടെ പരീക്ഷഫലം

എടപ്പാൾ: ദാറുൽഹിദായ സ്‌കൂളിന് നൊമ്പരമായി നൗഫിയയുടെ ഫുൾ എ പ്ലസ്. എടപ്പാളിനടുത്ത പന്താവൂരിലെ അഷ്‌റഫിന്റെയും ഫൗസിയയുടെയും ഇരട്ടമക്കളിലൊരാളായ നൗഫിയ പ്ലസ് ടു ഫലം കാത്തിരിക്കെ ഇക്കഴിഞ്ഞ 28-ന് മരിച്ചു. ഇരട്ടകളിലെ മറ്റൊരാളായ നസ്രിയയ്ക്കും മികച്ച വിജയം നേടാനായി.
സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച് ബാല്യം മുതൽ നടക്കാൻ സാധിക്കാതെ കിടന്നും ചക്രക്കസേരയിലിരുന്നുമാണ് ഇരുവരും ജീവിച്ചത്. പഠനത്തിനൊപ്പം സംഗീതം, ചിത്രരചന എന്നിവയിലും ഇരുവരും നല്ല പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ഇരുവരും പത്താം ക്ലാസിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. നാട്ടിലെല്ലാവരുടെയും കണ്ണിലുണ്ണികളായി മാറിയ ഇരട്ടകളിലൊരാൾ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയത് സഹപാഠികൾക്കും സ്‌കൂളിനുമെല്ലാം വലിയ ആഘാതമായിരുന്നു. പരീക്ഷാഫലം വന്നപ്പോൾ നൗഫിയക്ക് ലഭിച്ച എ പ്ലസും ഏവരുടെയും നൊമ്പരമായി.
ഏപ്രിൽ 29-ന് രാത്രി കോഴിക്കോട് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ മാതാപിതാക്കളോടൊപ്പം പോയ നൗഫിയയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവെച്ചാണ് മരണം സംഭവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button