Valanchery
പുതിയ മയക്കുമരുന്ന് ഇനം”ടോമ”. ‘ടോമ’യുമായി വളാഞ്ചേരിയിൽ യുവാവ് പിടിയിൽ..
വളാഞ്ചേരി : പുതിയ മയക്ക് മരുന്നായ ടോമയുമായി അതിഥി തൊഴിലാളി വളാഞ്ചേരി യിൽ പിടിയിൽ. മാരക മയക്കുമരുന്നുകളായ ഹെറോയിന്റെ വകഭേദമായ 200 മില്ലിഗ്രാം ടോമയും അഞ്ച് ഗ്രാം കഞ്ചാവുമായിട്ടാണ് ആസാം സ്വദേശി ബിലാൽ ഹുസൈനെ (35) കുറ്റിപ്പുറം എക്സൈസ് പിടികൂടിയത്. വളാഞ്ചേരി ടൗണിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് പ്രതിയെ പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ വി ഹരിദാസൻ,അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ എസ് ജി സുനിൽ,കെ ഗണേശൻ എന്നിവർ അടങ്ങിയ ടീമും എക്സൈസ് റൈറ്റിംഗ് ഫോഴ്സ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.