പുകയിലയ്‌ക്കെതിരെ സന്ദേശവുമായി ജിയുപിഎസ് പോത്തന്നൂർ; റാലിയും തെരുവുനാടകവും നടത്തി

പോത്തന്നൂർ: TOFI ( ടൊബാക്കോ ഫ്രീ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ) പദ്ധതിയുടെ ഭാഗമായി പോത്തന്നൂർ ഗവൺമെൻ്റ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ പുകയില വിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. പുകയില ഉൽപ്പന്നങ്ങൾ ആരോഗ്യത്തിനും സമൂഹത്തിനും ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്നു. പുകയില വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ കൈകളിലേന്തിയും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തത്.
റാലിയുടെ സമാപനത്തോടനുബന്ധിച്ച് പോത്തനൂർ അങ്ങാടിയിൽ വച്ച് വിദ്യാർത്ഥികൾ പുകയില വിരുദ്ധ സന്ദേശം കൈമാറുന്ന തെരുവുനാടകം അവതരിപ്പിച്ചു. ലഹരി ഉപയോഗം ഒരു കുടുംബത്തെയും വ്യക്തിയെയും എങ്ങനെ തകർക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു നാടകത്തിൻ്റെ പ്രമേയം. തെരുവുനാടകം കാണാൻ നിരവധി നാട്ടുകാരും വ്യാപാരികളും തടിച്ചുകൂടി.
വിദ്യാർത്ഥികളുടെ ഈ ഉദ്യമത്തെ പൊതുജനങ്ങൾ അഭിനന്ദിച്ചു. സ്കൂൾ ലീഡർ ഫാത്തിമ അഫ്രിൻ വിദ്യാർത്ഥികളായ ദിയാ അനീഷ് , അനന്തു, ദിയാ രാജേഷ്, പ്രിയേന്ദു , അവന്തിക, സ്കൂൾ പ്രധാനാധ്യാപകർ ടി.പി ഹംസ, പി.ടി.എ. പ്രിസിഡണ്ട് അബ്ദുസ്സലാം T V , അധ്യാപകരായ ബാബു ബി, ജോസഫ് കെ എസ് , ദീപ്തി പി.പി, അനുപമ ആർ എസ് , റജീന, പി. ടി.എ പ്രതിനിധികളായ അഖില , പ്രീത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫോട്ടോ : യുപിഎസ് പോത്തന്നൂരിലെ വിദ്യാർത്ഥികൾ നടത്തിയ പുകയില വിരുദ്ധ റാലി













