Local newsTHAVANUR
പി.എൻ പണിക്കർ അനുസ്മരണവും അനുമോദന സംഗമവും നടന്നു
![](https://edappalnews.com/wp-content/uploads/2023/06/09f6c3e2-dad0-4410-aa19-03f0ca3177b5.jpg)
![](https://edappalnews.com/wp-content/uploads/2023/06/IMG-20230511-WA0694-1024x1024-4-1024x1024.jpg)
തവനൂർ: അയങ്കലം ആറുകണ്ടത്തിൽ മുഹമ്മദ് ഹാജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന് തുടക്കം കുറിച്ച് പി.എൻ പണിക്കർ അനുസ്മരണവും, വിവിധ പരീക്ഷാ വിജയികളെ അനുമോദിക്കലും സംഘടിപ്പിച്ചു. ചിത്രകാരൻ ഗോപു പട്ടിത്തറ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് എ.കെ.അബ്ദുറഹിമാൻ അദ്ധ്യക്ഷം വഹിച്ചു.പി.സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ എ.കെ.പ്രേമലത, എ.ടി.മണികണ്ഠദാസ്, പി.പി.അബ്ദുള്ളക്കുട്ടി, ഡോ.അസ്മ .എ .കെ എന്നിവർ സംസാരിച്ചു.വി.കെ.കൃഷ്ണകുമാർ സ്വാഗതവും, സുബ്രഹ്മണ്യൻ.ടി.പി.നന്ദിയും പറഞ്ഞു. പി.വി.അൻസിഫ്, വിഷ്ണു, വിജീഷ്, രാധാകൃഷ്ണൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി
![](http://edappalnews.com/wp-content/uploads/2025/01/logo.png)