പി.എം. എസ്.എ എടപ്പാൾ സ്റ്റഡി സെൻ്റർ എക്സലൻസി അവാർഡുകൾ വിതരണം ചെയ്തു.
![](https://edappalnews.com/wp-content/uploads/2023/06/f7310770-9bcf-411e-916e-40f4e3ccbb64-1.jpg)
![](https://edappalnews.com/wp-content/uploads/2023/06/IMG-20230330-WA0185-819x1024-3.jpg)
എടപ്പാൾ: മലപ്പുറം ജില്ല സഹകരണ ഹോസ്പിറ്റലിന് കീഴിൽ എടപ്പാളിൽ തുടക്കം കുറിച്ച പി.എം.എസ്.എ പാരാമെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ വിജയിച്ച വിദ്യാത്ഥികൾക്ക് അവാർഡുകൾ നൽകി ആദരിച്ചു.
പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ നാമധേയത്തിൽ മുപ്പത്തി ഏഴ് വർഷങ്ങളായി മലപുറത്ത് പ്രവർത്തിക്കുന്ന സഹകരണ ഹോസ്പിറ്റൽ ഈ വർഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എട്ട് സ്റ്റഡി സെന്ററുകൾ അനുവദിച്ചിട്ടുണ്ട്.
ഇതിൽ എടപ്പാൾ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലാണ് അവാർഡ് ദാന ചടങ്ങുകൾ സംഘടിപ്പിച്ചത്.
ചടങ്ങ് , അയൂർഗ്രീൻ ചെയർമാൻ ഹിഫ്സു റഹ്മാൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ബാബു , പി എം എസ് എ സെക്രട്ടറി സഹീർ കാലടി , അക്കാഡമിക്ക് ടീം അംഗങ്ങളായി സി.പി.എ.ലത്തീഫ്, അഷറഫ്, ലേൺ സ്ട്രോക്ക് ഐഎഎസ് ക്ലാസ് ഡയറക്ടർ, ഫൗണ്ടെർ ആൻഡ് സിഇഒ അർജുൻ ആർ ശങ്കർ, എന്നിവർ സംസരിച്ചു.അയുർഗ്രീൻ മെഡിക്കൽ ഡയറക്ടർ ആൻഡ് കോ ഫൗണ്ടർ ഡോക്ടർ ഹബീബുള്ള സ്വാഗതവും, പി എം എസ് എ കൗൺസിലർ കമറുന്നിസ തറക്കൽ നന്ദിയും പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)