പിഎംഎസ്എ കോളേജ് സ്റ്റഡി സെന്റർ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും
May 10, 2023
എടപ്പാൾ: ആയൂർ ഗ്രീൻ ഫൗണ്ടേഷന് കീഴിൽ ആരംഭിക്കുന്ന പിഎംഎസ്എ കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസ് ആൻഡ് മാനേജ്മെന്റിന്റെ സ്റ്റഡി സെന്റർ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെയ് 12 വെള്ളിയാഴ്ച വൈകിട്ട് 4:30ന് നടക്കുന്ന പരിപാടിയിൽ ജില്ലാ സഹകരണ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ മുനവ്വറലി ശിഹാബ് തങ്ങൾ സ്റ്റഡി സെന്റർ ഓഫീസ് ഉദ്ഘാടനം ചെയ്യും. കെട്ടിട ഉദ്ഘാടനം മുഹമ്മദ് ബഷീർ എംപി നിർവഹിക്കും. ഡോക്ടർ കെ ടി ജലീൽ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി നന്ദകുമാർ എംഎൽഎ ബ്രോഷർ പ്രകാശനം നിർവഹിക്കും ചടങ്ങിൽ മുഖ്യാതിഥിയായി തിരൂരങ്ങാടി എംഎൽഎ കെ പി എ മജീദ് പങ്കെടുക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ പഞ്ചായത്ത് പ്രസിഡണ്ട് മാരായ അസ്സലാം തിരുത്തി സി വി സുബൈദ മജീദ് കഴുങ്കിൽ സിപി നസീറ, മുഹമ്മദ്, കെ വി ശഹീർ വരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും പങ്കെടുക്കുമെന്ന് ആയുർവേദ ഹോസ്പിറ്റൽ ചെയർമാൻ ഹിഫ് സുറഹ്മാൻ ഡോക്ടർ സക്കറിയ, ഡോക്ടർ ഹാബിമുള്ള, ഡോക്ടർ നൗഫൽ, കോഡിനേറ്റർ ഖമറുനിസ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.