തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി

എടപ്പാൾ : ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു എടപ്പാൾ ചുങ്കം സ്റ്റാൻഡിൽ നിന്നും എടപ്പാൾ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സതീശനും വട്ടംകുളം ഗ്രാമ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന യൂണിയൻ തൊഴിലാളിയായ അബിയുടെ ഭാര്യ ലിജിക്കും മത്സരിക്കുന്നതിന് കെട്ടിവയ്ക്കുന്നതിനുള്ള തുക എടപ്പാൾ ചുങ്കം ചുമട്ടുതൊഴിലാളികൾ നൽകി. യൂണിയൻ കൺവെൻഷൻ സിഐടിയു നേതാവ് സി രാഘവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി മെമ്പർ എം മുരളീധരൻ അഭിവാദ്യം ചെയ്തു. യൂണിയൻ പ്രസിഡണ്ട് എൻ പ്രകാശൻ അധ്യക്ഷത വഹിച്ചു. ലീഡർ ഷാക്കിർ സ്വാഗതം പറഞ്ഞു. കെട്ടിവെക്കാനുള്ള തുക സി രാഘവൻ സതീശനും ലിജി അഭിക്കും കൈമാറി. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സതീഷിനെയും ലിജി അഭിയെയും വിജയിപ്പിക്കണമെന്ന് വോട്ടർമാരുടെ അഭ്യർത്ഥിച്ചു
സതീശൻ ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ എടപ്പാൾ ഏരിയ കമ്മിറ്റിയുടെ ട്രഷറർ കൂടിയാണ്.













