EDAPPAL

പാർക്കിങ്ങിനെ ചൊല്ലി എടപ്പാളിൽ ടാക്സി ഡ്രൈവർമാരും വ്യാപാരികളും വാക്കേറ്റം

നാലു വാഹനങ്ങൾ പാലത്തിനടിയിൽ പാർക്ക് ചെയ്യാമെന്ന് പോലീസ്

എടപ്പാൾ: പോലീസ് എയ്ഡ് പോസ്റ്റ് നോട് ചേർന്ന് കാറുകൾ പാർക്ക് ചെയ്ത് തർക്കത്തിന് ഇടയാക്കി. അനുമതിയില്ലാതെയാണ് പാലത്തിനടിയിൽ ടാക്സികൾ പാർക്ക് ചെയ്യുന്നത് എന്നാ ആരോപിച്ചായിരുന്നു വാക്കേറ്റമുണ്ടായത്. വ്യാഴാഴ്ച കാലത്തായിരുന്നു പ്രദേശത്തെ വ്യാപാരികളും ടാക്സി ഡ്രൈവർമാരും തമ്മിൽ തർക്കത്തിലായത്. സംഭവമറിഞ്ഞെത്തിയ ചങ്ങരംകുളം പോലീസ്
നേരത്തെ തയ്യാറാക്കിയതായി പറയുന്ന മിനുഡ്സ് ബുക്ക് പ്രകാരം നാലു വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതി ഉള്ളതായി ചൂണ്ടിക്കാട്ടി.
ഇതോടെ ടാക്സി ഡ്രൈവർമാർ ശാന്തരായി.
ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരമാണ്
ടാക്സികൾ പാലത്തിനടിയിൽ പാർക്ക് ചെയ്യുന്നതെന്ന്
ടാക്സി യൂണിയനെ പ്രതിനിധീകരിച്ച് സി രാഘവൻ, പി ജി വിനോദ്, എം മുരളീധരൻ എന്നിവർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button