KERALA


പാലക്കാട് ആമയൂരിൽ വീട് കത്തിനശിച്ചു 

കൊപ്പം ആമയൂരിൽ വീട് കത്തിനശിച്ചു. സംഭവ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ ആളപായമില്ല.പട്ടാമ്പി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. കൊപ്പം ആമയൂരിലെ  കമ്പനിപ്പറമ്പ് പാറക്കൽ ഉണ്ണികൃഷ്ണന്റെ വീടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അയൽവാസികൾ വീടിന് തീ പിടിച്ചതായി കണ്ടത്. വീടിന്റെ മേൽക്കൂരയുൾപ്പടെ വീട്ടിലെ എല്ലാ വസ്തുക്കളും തീപിടിത്തത്തിൽ കത്തി നശിച്ചു. സംഭവ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ ആളപായമില്ല. പട്ടാമ്പി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. വീട്ടിൽ കത്തിച്ചു വെച്ചിരുന്ന വിളക്കിൽ നിന്ന് തീ പടർന്ന് പിടിച്ചതായാണ് പ്രാഥമിക നിഗമനം. കൊപ്പം പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ അടിയന്തര രക്ഷാപ്രവർത്തനം മൂലം തുടർ അപകട സാധ്യത ഒഴിവായെന്ന് സമീപവാസി മുസ്തഫ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button