പാറേമ്പാടത്ത് നിയന്ത്രണം വിട്ട കാര്‍ പോസ്റ്റ് ഇടിച്ചു തകര്‍ത്ത് അപകടം:മൂന്നുപേര്‍ക്ക് പരിക്ക്
April 12, 2023
കുന്നംകുളം:പാറേമ്പാടത്ത് നിയന്ത്രണം വിട്ട കാര്‍ പോസ്റ്റ് ഇടിച്ചു തകര്‍ത്ത് അപകടം.മൂന്നുപേര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് കോടരഞ്ഞി സ്വദേശികളായ കൊടംമ്പനത്ത് വീട്ടില്‍ മാത്യു(80)മരുമകള്‍ നാസ(47) നാസയുടെ മകള്‍ ആന്‍സലിയ(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ആരുടെയും പരിക്ക് ഗുരുതരമല്ല.ബുധനാഴ്ച രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.കോഴിക്കോട് ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറ് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ പോസ്റ്റ് ഇടിച്ച് തകര്‍ത്ത ശേഷം സമീപത്തെ കടയിലെ ഷട്ടറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് തകരുകയും മേഖലയിലെ കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ വാഹനത്തിന്റെ മുന്‍വശം തകര്‍ന്നു. ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നതിനെ തുടര്‍ന്ന് മേഖലയിലെ വൈദ്യുത ബന്ധം താറുമാറായി. ഏറെനേരം പാറമ്പാടം മേഖലയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.സംഭവത്തെ തുടര്‍ന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.