EDAPPALLocal news
പാണ്ഡവകര ക്ഷേത്രത്തിൽ നവീകരണകലശം സമാപിച്ചു


എടപ്പാൾ: ഒരാഴ്ചയായി പ്രദേശത്തിന് ഭക്തിയും വിശുദ്ധിയും നൽകി നടന്നുവന്ന വെറൂർ പാണ്ഡവകര മഹാവിഷ്ണുക്ഷേത്രത്തിലെ നവീകരണകലശത്തിന് ശനിദോഷ നിവാരണപൂജയോടെ സമാപനം.
രാവിലെ പ്രോക്തപ്രായശ്ചിത്ത ഹോമം, തത്ത്വ ഹോമം, തത്ത്വ കലശപൂജ, മഹാ ബ്രഹ്മകലശപൂജ, അധിവാസ ഹോമം എന്നിവയോടെയാണ് കർമങ്ങൾക്ക് സമാപനമായത്.
ശബരിമല മുൻ മേൽശാന്തി തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശനിദോഷ നിവാരണ പൂജ നടന്നത്.
