പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടിയത് പിൻവലിക്കണമന്ന് ആലൂരിൽ ചേർന്ന തൃത്താല മണ്ഡലം യു ഡി എഫ് കൺവൻഷൻ ആവശ്യപ്പെട്ടു.
തൃത്താല : വാണിജ്യ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടിയത് പിൻവലിക്കണമന്ന് ആലൂരിൽ ചേർന്ന തൃത്താല മണ്ഡലം യു ഡി എഫ് കൺവൻഷൻ ആവശ്യപ്പെട്ടു. പാചകവാതകത്തിന് പൊള്ളുന്ന വിലയായി. സാധാരണക്കാർക്ക് ഗ്യാസ് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമാണ്. മാസം ആയിരം രൂപയോളം പാചകവാതകത്തിനു മാത്രം ചെലവഴിക്കേണ്ട അവസ്ഥയാണ്.
വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടിയത് ചെറുകിട ഹോട്ടലുകളെയാണ് ഏറ്റവും ബാധിക്കുക. ഇപ്പോഴുള്ള ഹോട്ടൽ കെട്ടിടങ്ങളിൽ വിറകടുപ്പിനുള്ള സംവിധാനങ്ങളില്ല. ഈ അവസ്ഥ തുടർന്നാൽ ഹോട്ടലുടമകൾ കടുത്ത പ്രതിസന്ധി നേരിടുമന്നും കൺവൻഷൻ ചൂണ്ടിക്കാട്ടി. കെ പി സി സി ഉപാധ്യക്ഷൻ വിടി ബൽറാം ഉദ്ഘാടനം ചെയ്തു. ടി.കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ പി സി സി നിർവാഹക സമിതി അംഗം സിവി ബാലചന്ദ്രൻ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി ഇ എ സലാം, എസ്എം കെ തങ്ങൾ, ടു കെ. പേക്കുട്ടി, സി എച്ച് ഷൗ ഖത്തലി, ടി.അസീസ് , ഒകെ.ഫാറൂഖ് , സിടി സൈതലവി ,ബി എസ് മുസ്തഫ തങ്ങൾ, റഷീദ് കൊഴിക്കര, പി ബാലൻ, പി.എ. വാഹിദ്, തുടങ്ങിയവർ പ്രസംഗിച്ചു,