പഴയ സാരിയിൽ നിന്ന്നിറമുള്ള സഞ്ചികളായി.

തവനൂർ ഗ്രാമപഞ്ചായത്തിന്റെയും ഐ.ആർ.ടി.സി. യുടെയും നേതൃത്വത്തിൽ തൃക്കണാപുരം എ എൽ പി സ്കൂളിലെ അദ്ധ്യാപകരും, രക്ഷിതാക്കളും, വിദ്യാർത്ഥികളും ചേർന്ന് പഴയ സാരികൾ നിറമുള്ള സഞ്ചികളാക്കി. പാഴ്‌വസ്തുക്കളെ പുതുക്കി ഉപയോഗിക്കുന്ന ” പാഴ് പുതുക്കം ” പരിപാടിയുടെ ഭാഗമായി പഴയ സാരികൾ ശേഖരിക്കുകയും അദ്ധ്യാപകരും, രക്ഷിതാക്കളും, വിദ്യാർത്ഥികളും ചേർന്ന് നിറമുള്ള സഞ്ചികളായി മാറ്റിയത്. പ്ലാസ്റ്റിക്ക് സഞ്ചികളുടെ ഉപയോഗം കുറയ്ക്കുകയും, പഴയ ഉപയോഗമുള്ള വസ്തുക്കൾ ഉപയോഗയോഗ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വിദ്യാർത്ഥികൾക്കുള്ള സഞ്ചി വിതരണ ഉദ്ഘാടനം തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ആർ.കെ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കോഡിനേറ്റർ .സി. ഭരതൻ പദ്ധതി വിശദീകരിച്ചു. സ്കൂൾ കോർഡിനേറ്റർ രോഷ്നി ചന്ദ്രൻ ,കെ ഉണ്ണികൃഷ്ണൻ, എം.വി.ദിവ്യ, രാജേഷ് പ്രശാന്തിയിൽ, സിന്ധു നാരായണൻ, റസീന, രഘുനാഥ്,ബാലൻ നമ്പ്യാർ, സൗര മോൾ, അർജ്ജുൻ, അതുൽ, തസ്നി എന്നിവർ പ്രസംഗിച്ചു.
ചിത്രം: സഞ്ചികൾ വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു.













