EDUCATION
പരീക്ഷാ കോപ്പിയടിയിലും ചാറ്റ്ജിപിടി! തെലങ്കാന ചോദ്യച്ചോർച്ച കേസില്‍ ട്വിസ്റ്റ്



തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മിഷന്റെ ചോദ്യപ്പേപ്പര്‍ ചോർന്ന കേസില്‍ പുതിയ ട്വിസ്റ്റ്. പരീക്ഷാഹാളിൽനിന്നു ചോർന്നുകിട്ടിയ ചോദ്യങ്ങളുടെ ഉത്തരം ചാറ്റ്ജിപിടി വഴി കണ്ടെത്തി ബ്ലൂടൂത് ഇയര്‍ബഡ്‌സ് വഴി പരീക്ഷാർഥികൾക്ക് എത്തിച്ചുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. രാജ്യത്ത്, എഐ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിടി പരീക്ഷാക്രമക്കേടിന് ഉപയോഗിച്ച ആദ്യ സംഭവമാകാം ഇതെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടുചെയ്യുന്നു. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍, ഡിവിഷനല്‍ എൻജിനീയര്‍ എന്നീ തസ്തികകളിലേക്കു നടന്ന പരീക്ഷകളിലാണ്ക്രമക്കേടു കണ്ടെത്തിയത്.
