കെ.ടി ജലീൽ എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി
എടപ്പാൾ: വിദ്യാഭ്യാസ തലത്തിൽ മലപ്പുറത്തോടുള്ള അവഗണനയിൽ പ്രധിഷേധിച്ച് എസ്.ഡി.പി.ഐ തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം എംഎൽഎ കെ.ടി ജലീലിന്റെ എടപ്പാൾ ഓഫീസിലേക്ക് മാർച്ച് നടത്തി. മലബാറിനോടുള്ള മുന്നണികളുടെ അവഗണന യാദൃച്ഛികമല്ല എന്ന പ്രമേയമുയർത്തിപ്പിടിച്ചായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. പരിപാടി എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ: കെ.സി നസീർ ഉദ്‌ഘാടനം നിർവഹിച്ചു. തവനൂർ മണ്ഡലം പ്രസിഡന്റ് അബ്ദുള്ളകുട്ടി തിരുത്തി അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം കൗൺസിൽ അംഗം റഹീസ് പുറത്തൂർ വിഷയാവതരണം നടത്തി സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഹംസ വട്ടംകുളം പരിപാടിയിൽ സ്വാഗതം പറയുകയും മണ്ഡലം ട്രഷറർ മുസ്തഫ തങ്ങൾ പോത്തനൂർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സൈനുദ്ധീൻ അയങ്കലം, കാലടി ഗ്രാമപഞ്ചായത്ത്
13 – വാർഡ് മെമ്പർ അബ്ദുൽ റസാഖ് മൂർച്ചിറ, മണ്ഡലം കമ്മിറ്റി അംഗം അൻസാർ മൂതൂർ, സലീം നടക്കാവ് എന്നിവർ സംബന്ധിച്ചു.