EDAPPALLocal news
പരിമിതികളെ തോല്‍പിച്ച് നസ്രിയയും നൗഫിയയും എസ് എസ് എല്‍ സി പരീക്ഷ എഴുതി തുടങ്ങി


എടപ്പാൾ :പരിമിതികളെ തോല്‍പിച്ച് നസ്രിയയും നൗഫിയയും എസ് എസ് എല്‍ സി പരീക്ഷ എഴുതി തുടങ്ങി.ശാരീരികമായ വൈകല്യങ്ങളെ മനസാനിധ്യം കൊണ്ട് തോല്‍പിച്ച് ജീവിതത്തിലെ ഓരോ ചുവടുകളും വിജയിച്ച് കയറിയ കക്കിടിപ്പുറം സ്വദേശികളായ നൗഫിയ നസ്രിയ സഹോദരിമാരാണ് കഴിഞ്ഞ ദിവസം ആരംഭിച്ച എസ്എസ് എല്‍സി പരീക്ഷ എഴുതാന്‍ തുടങ്ങിയത്.
പൂക്കരത്തറ സ്കൂളിലെ പത്താം ക്ളാസ്
വിദ്യാർത്ഥിയായ സഹോദരങ്ങൾക്ക് പരീക്ഷ എഴുതാൻ
പ്രത്യേക സൗകര്യം തന്നെ സ്കൂൾ അധികൃതരും
ജീവനക്കാരും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.കിടന്ന കിടപ്പിൽ
നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ തന്നെ
ജീവിതത്തിലെ പരാജയങ്ങളെ മനസാനിധ്യം കൊണ്ട്
തോൽപിച്ച നസ്രിയയും നൗഫിയയും എസ് എസ് എൽ സി
എന്ന കടമ്പയും മറികടക്കാനുള്ള ശ്രമത്തിലാണ്
