Local newsTHRITHALA

പരതൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും അസിസ്റ്റൻറ് സെക്രട്ടറിയുടെയും സ്ഥലംമാറ്റം; ഭരണ സമിതി പാലക്കാട് ജെ.ഡി ഓഫീസ് ഉപരോധിച്ചു

പരുതൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും അസിസ്റ്റൻറ് സെക്രട്ടറിയെയും വീണ്ടും സ്ഥലം മാറ്റിയതിനു ശക്തമായ പ്രതിഷേധവുമായി ഗ്രാമപഞ്ചായത്ത് ഭരണ സമിതി. പാലക്കാട് ജെ.ഡി ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ പി എം സക്കറിയയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.

പഞ്ചായത്ത് ഭരണസംവിധാനം അസ്ഥിരപ്പെടുത്താൻ മന്ത്രി എം.ബി രാജേഷും സർക്കാരും ഒത്തു കളിക്കുന്നുവെന്ന് ഭരണസമിതി ആരോപിച്ചു. നിലവിലുള്ള സെക്രട്ടറിയെ ഉപതെരഞ്ഞെടുപ്പ് സമയത്ത് നിയമിച്ചതിന്റെ മൂന്നാം നാൾ സ്ഥലംമാറ്റത്തിന് സർക്കാർ മുതിർന്നെങ്കിലും ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ സ്ഥലംമാറ്റം സർക്കാർ മരവിപ്പിച്ചതായും പഞ്ചായത്ത് സെക്രട്ടറിയെ കൃത്യമായി നിയമിക്കാതിരുന്നതിലും നിയമനം നടത്തിയ ഉടനെ സ്ഥലം മാറ്റുന്നതിലും കൃത്യമായ ഗൂഢാലോചനയുടെ ഫലമാണ് ഇത്തരം നീക്കങ്ങൾ എന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button