VATTAMKULAM

വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് “കതിർ” കാർഷിക സെമിനാറും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു.

വട്ടംകുളം : സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മത്സ്യഫെഡ് ഫിഷ്മിൽ പ്ലാന്റ്റുമായി സഹകരിച്ച് “കതിർ” കാർഷിക സെമിനാറും കർഷകർക്ക് ആദരവും സംഘടിപ്പിച്ചു. സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എ നജീബ് ഉദ്ഘാടനം നിർവഹിച്ചു. മുൻ എംഎൽഎ വി ടി ബൽറാം കർഷകരെ ആദരിച്ചു. ബാങ്ക് പ്രസിഡണ്ട് പത്തിൽ അശ്റഫ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ വിനീഷ് സെമിനാറിന് നേതൃത്വം നൽകി. മത്സ്യഫെഡ് ജനറൽ മാനേജർ അനിൽ വട്ടംകുളം കൃഷി ഓഫീസർ വിഷ്ണു ക്ലാസിന് നേതൃത്വം നൽകി,
ബാങ്ക് സെക്രട്ടറി എം ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു. ഡയറക്ടർമാരായ എം മാലതി, മുഹമ്മദലി കെവി, എം കെ മുഹമ്മദ്, സുബ്രഹ്മണ്യൻ നെല്ലിശ്ശേരി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്, മുൻ ബാങ്ക് പ്രസിഡന്റ് കെ വി അബ്ദുള്ളക്കുട്ടി മാസ്റ്റർ,എൻ വി അഷ്‌റഫ്‌ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button