CHANGARAMKULAM
പന്താവൂർ മനക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു
ചങ്ങരംകുളം:പന്താവൂർ മനക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി അതിവിപുലമായി ആഘോഷിച്ചു.കാലത്ത് ഗണപതി ഹോമം, ഉഷ പൂജ, നിത്യനിദാന ചടങ്ങുകൾ, പറവെപ്പ്, ഉച്ചപൂജ, ഇല്ലത്ത് പടിയിൽ നിന്ന് എഴുന്നള്ളിപ്പ്, വൈകീട്ട് ആഘോഷ കമ്മറ്റികളുടെ വരവുകൾ എന്നിവയും തുടര്‍ന്ന് ദീപാരാധന, തായമ്പക, പതിനാറ് താലം, രാത്രി പത്തിന് നാടൻ പാട്ടും നടന്നു.ഗുളികനെ നീക്കം ചെയ്യൽ,പാതിരാ താലം, കരിങ്കുട്ടി മുത്തൻ കെട്ടിയിറക്കം, നടുക്കള പൂജകൾ,ചെട്ട്യാരും ഭഗവതിയും ഭക്തർക്ക് കൽപനയോടെ സമാപിച്ചു.ഉത്സവ തലേന്ന് രാത്രിയിൽ പ്രദേശത്തെ കുട്ടികളുടെ നൃത്ത സന്ധ്യയും അരങ്ങേറി