kaladi

ജെ. ഇ വാക്‌സിനേഷൻ ക്യാമ്പ് നടത്തി

കാലടി : കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കണ്ടനകം M. I. M സ്കൂളിൽ വച്ചു ജെ. ഇ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അസിസ്റ്റന്റ് സർജൻ സാജിദാ പൈകാടന്റെ നേതൃത്വത്തിൽ കാലടി ആരോഗ്യ വകുപ്പ് ജീവനക്കാരാണ് വാക്‌സിനേഷൻ ക്യാമ്പ് നടത്തിയത്. 2009 മുതൽ ജപ്പാൻ ജ്വാരം രോഗത്തിനെതിരെ തിരുവനന്തപുരം, ആലപ്പുഴ ജില്ലയിൽ കൊടുത്തു വരുന്ന വാക്‌സിൻ 2026 ജനുവരി മുതലാണ് കോഴിക്കോട്, മലപ്പുറം ജില്ലയിൽ കൊടുത്തു തുടങ്ങിയത്. 1 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെ കേന്ദ്രീകരിച്ച് സ്കൂൾ, അംഗൻവാടി തല വാക്‌സിനേഷൻ ക്യാമ്പ് വഴിയും കുടുംബാരോഗ്യത്തിലെ വാക്‌സിനേഷൻ പ്രോഗ്രാമിലൂടെയും മലപ്പുറം, കോഴിക്കോട് ജില്ലയിൽ വാക്‌സിനേഷൻ കൊടുത്തു വരുന്നത്.MIM ഹെഡ് മാസ്റ്റർ അൻവർ സാദിഖ്, അധ്യാപകർ ഫൈസൽ, മുഫീദ ജെ. പി. എച്ച്. എൻ അജിത, ജെ. എച്ച്. ഐ പ്രവീൺ, എം.എൽ. എച്ച്. പിമാരായ അൽഫോൻസാ മാത്യു, ഷൈമ, ആരോഗ്യ പ്രവർത്തകനായ എയ്ൻസ്റ്റീൻ വർഗീസ്, ആശാ പ്രവർത്തകരായ ലക്ഷ്മി, സുമിത്ര, ജാനകി എന്നിവരും പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button