CHANGARAMKULAM
പന്താവൂർ ഇർശാദ് സ്കൂളിൽ ലീഡേഴ്സ് സ്ഥാനാരോഹണ സംഗമം നടത്തി


ചങ്ങരംകുളം: പന്താവൂർ ഇർശാദ് സ്കൂൾ പാർലിമെന്റ് ഇലക്ഷനിൽ വിജയികളായ സ്കൂൾ ലീഡേഴ്സ്, ഹൗസ് ക്യാപ്റ്റൻമാർ സ്കൂളിൽ നടന്ന സ്ഥാനാരോഹണ സംഗമത്തിൽ സത്യ പ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. ജൂലൈ ഒന്നിന് സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ ഒന്നു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ രണ്ടായിരത്തിൽ പരം വിദ്യാർത്ഥികൾ വോട്ടുകൾ രേഖപ്പെടുത്തിയാണു മാതൃകാ പരമായ ഇലക്ഷൻ നടന്നത്. സ്ഥാനാരോഹണ സംഗമം കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസ് ലം തിരുത്തി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളിൽ പൗരബോധവും ജനാധിപത്യ സംവിധാനവും പരസ്പര സഹകരണ മനോഭാവവും വളർത്തിയെടുക്കാൻ ഇത്തരം പ്രോഗ്രാമുകൾ മുതൽക്കൂട്ടാവുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. കെ സിദ്ധീഖ് മൗലവി അയിലക്കാട്, പി പി നൗഫൽ സഅദി, കെ പി എം ബശീർ സഖാഫി, കെ എം ശരീഫ് ബുഖാരി, കെ പി ഉമർ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
