Local newsMALAPPURAM
പനമ്പാട് ജൽജീവൻ കുഴിയിൽവീണ് യുവാവിന് ഗുരുതരപരിക്ക്


കുണ്ടുകടവ് : ഗുരുവായൂർ സംസ്ഥാനപാത മാറഞ്ചേരി പനമ്പാട് ജൽജീവൻ പദ്ധതിക്കായി കുഴിച്ചകുഴിയിൽ തെന്നിവീണു യുവാവിന് ഗുരുതരപരിക്ക്. പനമ്പാട് അവിണ്ടിത്തറ സ്വദേശി പുതിയിരുത്തി അനീഷ് (45) ആണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച രാത്രിയിൽ സുഹൃത്തിനെ മാറഞ്ചേരി മുക്കാലയിൽവിട്ടു വീട്ടിലേക്കു തിരിച്ചു ബൈക്കിൽ വരുന്നതിനിടെയാണ് റോഡിനോട് ചേർന്നുള്ള കുഴിയിലേക്ക് ബൈക്ക്തെന്നിയതോടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ജൽജീവൻ പദ്ധതിക്കായി കുഴിയെടുത്ത് ചെളിവെള്ളം നിറഞ്ഞുകിടന്നതിനാൽ റോഡും കുഴിയും തിരിച്ചറിയാത്തതാണ് പകടത്തിനുവഴിവെച്ചത്.













