VATTAMKULAM

പതിനാലാം വാർഡിൽ ശുചീകരണ പ്രവർത്തികൾ തുടരുന്നു

വട്ടംകുളം | മലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സീറോ വേസ്റ്റ് ദിനാചരത്തിൻ്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ ശുചീകരണ പ്രവർത്തികൾ തുടരുന്നു. എടപ്പാൾ റെയ്ഹാൻ കണ്ണാശുപത്രിയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ നടന്ന ശുചീകരണ പ്രവർത്തികളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ഇ എസ് സുകുമാരൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.എ. നജീബ് നിർവ്വഹിച്ചു. റെയ്ഹാൻ കോർഡിനേറ്റർ സുകുമാരൻ, റഷീദ് കരിം എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button