CHANGARAMKULAMEDAPPALLocal news
പണിമുടക്ക് ‘എടപ്പാള്‍ ചങ്ങരംകുളംമേഖലയില്‍ കടകള്‍ പൂര്‍ണ്ണമായും അടഞ്ഞു’ഒറ്റപ്പെട്ട വാഹനങ്ങള്‍ ഓടുന്നു


എടപ്പാൾ: കേന്ദ്രസര്‍ക്കാരിനെതിരെ വിവിധ തൊഴിലാളി സംഘടനങ്ങള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുന്നു.പണിമുടക്ക് മലപ്പുറം ജില്ലയില്‍ സമ്പൂര്‍ണ്ണമാണ്.എടപ്പാള്‍ ചങ്ങരംകുളം മേഖലയില്‍ കടകള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു’ഒറ്റപ്പെട്ട വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.പ്രവര്‍ത്തകന്‍ ഹൈവേ ജംഗ്ഷനില്‍ വാഹനങ്ങള്‍ തടഞ്ഞു.അക്രമസംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.എടപ്പാള്‍ ചങ്ങരംകുളം ജംഗ്ഷനില്‍ സിഐ ഷൈനിന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ബാങ്കുകളും,പ്രദേശത്തെ സ്വകാര്യ സ്കൂളും പ്രവര്‍ത്തിച്ചില്ല.ഒറ്റപ്പെട്ട മെഡിക്കല്‍ സ്റ്റോറുകള്‍ മാത്രമാണ് തുറന്നത്.

