Local newsTHRITHALA

പഠിച്ച് ജയിച്ചവരെ പടിക്ക് പുറത്ത് നിർത്താൻ അനുവദിക്കില്ല ;താക്കീതായി എം.എസ്.എഫ് മലബാർ സ്തംഭന സമരം

തൃത്താല : മലബാറിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുക വി.കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുക.  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എം.എസ്.എഫ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റി മലബാർ സ്തംഭന സമരം  സംഘടിപ്പിച്ചു.എം.എസ്.എഫ്  പ്രവർത്തകർ  പാലക്കാട് – പൊന്നാനി റോഡ് തൃത്താലയിൽ  ഉപരോധിച്ചു.  എസ്.എസ്.എൽ.സി പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് അവസരമൊരുക്കാതെ ഒളിച്ചുകളിക്കുന്ന സർക്കാരിന് താക്കീതായി എം.എസ്.എഫ്  സമരം.

നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എസ്.എം.കെ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. നിയോജകമണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി യു.ടി താഹിർ മുഖ്യ പ്രഭാഷണം നടത്തി പി എം മുബീൻ, പി പി നാസിഹ്, ഉസാമ  ടി കെ  , അനസ് പാലത്തറ ,ഷഹീം ഷാ തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button