EDAPPALLocal news
പട്ടിണിസമരവുമായി പ്രഥമാധ്യാപകർ
എടപ്പാൾ: സ്ഥാനക്കയറ്റം ലഭിച്ച പ്രഥമാധ്യാപകർക്കെല്ലാം ശമ്പളസ്കെയിൽ അനുവദിക്കുക, ഉച്ചഭക്ഷണത്തുക ഉടൻ അനുവദിക്കുക, തുക കാലാനുസൃതമായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ പട്ടിണിസമരം നടത്തി.
വിവിധ മേഖലകളിൽ നടത്തിയ സമരത്തിന് വി. സിന്ധു എടപ്പാൾ, മുസ്തഫ വണ്ടൂർ, വി. നാരായണൻ താനൂർ, അബ്ദു വിലങ്ങപ്പുറം കൊണ്ടോട്ടി, ബീന പരപ്പനങ്ങാടി, ഇസ്മയിൽ കോട്ടയ്ക്കൽ, പ്രകാശിനി തിരൂർ എന്നിവർ നേതൃത്വംനൽകി.