Local newsTHRITHALA
പട്ടികജാതി വനിതകള്‍ക്ക് പി.എസ്.സി പരിശീലനം: അപേക്ഷ 25 വരെ
![](https://edappalnews.com/wp-content/uploads/2023/07/psc-exam.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-4-7-1024x1024-1-1024x1024.jpg)
തൃത്താല ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതി വനിതകള്‍ക്ക് മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നതിന് പരിശീലനം നല്‍കല്‍ (പി.എസ്.സി) പദ്ധതിയിലേക്ക് ജൂലൈ 25 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പ്രായപരിധി 18 നും 39 നും മധ്യേ. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിതഫോറത്തിലുള്ള അപേക്ഷ തഹസില്‍ദാരില്‍നിന്നും മൂന്ന് വര്‍ഷത്തിനകം എടുത്ത ജാതി സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസില്‍നിന്നുള്ള ഒരു വര്‍ഷത്തിനകമെടുത്ത വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷന്‍ രേഖ, ആധാര്‍ പകര്‍പ്പ് എന്നിവ സഹിതം 25 ന് വൈകിട്ട് അഞ്ചിനകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)