തൃത്താല: തൃത്താല ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതി വനിതകള്‍ക്ക് മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നതിന് പരിശീലനം നല്‍കല്‍ (പി.എസ്.സി) പദ്ധതിയിലേക്ക് ജൂലൈ 25 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പ്രായപരിധി 18 നും 39 നും മധ്യേ. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിതഫോറത്തിലുള്ള അപേക്ഷ തഹസില്‍ദാരില്‍നിന്നും മൂന്ന് വര്‍ഷത്തിനകം എടുത്ത ജാതി സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസില്‍നിന്നുള്ള ഒരു വര്‍ഷത്തിനകമെടുത്ത വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷന്‍ രേഖ, ആധാര്‍ പകര്‍പ്പ് എന്നിവ സഹിതം 25 ന് വൈകിട്ട് അഞ്ചിനകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…