CHANGARAMKULAM
പട്ടികജാതി ക്ഷേമസമിതി ആലംകോട് ലോക്കൽ കമ്മിറ്റി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം


ചങ്ങരംകുളം:പി കെ എസ് ആലംകോട് ലോക്കൽ കമ്മിറ്റി തല മെമ്പർഷിപ്പ് ക്യാമ്പയിൻ പി കെ എസ് മാന്തടം യൂണിറ്റിൽ നടന്നു.മെമ്പർഷിപ്പ് ക്യാമ്പയിൻ പി കെ എസ് ജില്ലാ കമ്മിറ്റി അംഗം ഒസി പ്രഭാത് അച്ചായത്ത് പറമ്പിൽ അമ്മിണിക്ക് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു.പി കെ എസ് ആലംകോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി കെ പ്രകാശൻ അധ്യക്ഷനായി. പി കെ എസ് മാന്തടം യൂണിറ്റ് പ്രസിഡന്റ് വിമൽ സ്വാഗതം പറഞ്ഞു.പി കെ എസ് ആലംകോട് ലോക്കൽ കമ്മിറ്റി പ്രസിഡന്റ് എ പി മോഹനൻ, വാർഡ് മെമ്പർ വിനിത എന്നിവർ പങ്കെടുത്തു സംസാരിച്ചു.എ പി ചന്ദ്രൻ നന്ദി പറഞ്ഞു













