പട്ടയ മിഷ്യൻ താലൂക്ക് തല ദൗത്യ സംഘം മാട്ടുമ്മൽ തുരുത്ത് സന്ദർശിച്ചു
![](https://edappalnews.com/wp-content/uploads/2023/07/FB_IMG_1689393754287.jpg)
![](https://edappalnews.com/wp-content/uploads/2023/06/FB_IMG_1684432658226-917x1024-4.jpg)
എരമംഗലം: പട്ടയമിഷ്യൻ പദ്ധതിയുടെ ഭാഗമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ മാട്ടുമ്മൽ തിരുത്ത് സന്ദർശിച്ചു . വെളിയങ്കോട് പൊന്നാനി താലൂക്കിലെ വിവിധ പ്രദേശങ്ങളിൾ പട്ടയം ലഭിക്കാതെ പ്രയാസമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനെ ഭാഗമായി കൊണ്ട് പഞ്ചായത്തിലെ പട്ടയ പ്രശ്നങ്ങൾ ഇനം തിരിച്ചതിൽ ഒരു പ്രദേശമാണ് മാട്ടുമ്മൽ തുരുത്ത് പുഴ പുറമ്പോക്ക് ഭൂമിയാണ് . 29 കുടുംബങ്ങളാണ് അവിടെ താമസിച്ചു വരുന്നത് . പ്രസ്തുത കുടുംബങ്ങൾക്ക് ഇത് വരെ പട്ടയം കിട്ടാത്ത സാങ്കേതിക പ്രശ്നത്തെ കുറിച്ച് പഠിക്കുന്നതിനും , അവ കണ്ടെത്തി കൊണ്ട് വിശദമായ റിപ്പോർട്ട് ജില്ലാ കലക്ടർ മുഖേന സർക്കാറിലേക്ക് നല്കുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് , റവന്യൂ , ഫിഷറീസ് തുടങ്ങി ഡിപ്പാർട്ട്മെൻ്റിൻ്റെ സംയുക്ത പരിശോധന സ്ക്വാഡ് സന്ദർശനം നടത്തിയത് .
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു , ഡപ്യൂട്ടി തഹസിൽദർ , പി.കെ. സുരേഷ് , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് , വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി .എ. ഉണ്ണികൃഷ്ണൻ , വിലേജ് ഓഫീസർ ഭഗവത് സിംഗ് . എം. എസ് . വാർഡ് മെമ്പർ ഷരീഫ മുഹമ്മദ് , താലൂക്ക് സർവ്വയർ നാരായണൻക്കുട്ടി , ഫിഷറീസ് ഓഫീസർ എ. എ . സുലൈമാൻ , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ . ബീരാൻകുട്ടി തുടങ്ങിയ സംഘമാണ് സന്ദർശനം പരിശോധന നടത്തിയത് .
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ പട്ടയപ്രശ്നങ്ങൾ നിലനിൽക്കുന്ന മറ്റ് പ്രദേശങ്ങളായ , പത്തിരം എസ് . സി. കോളനി , പതിനാറാം കോളനി , എസ്. ഐ. പടി . ലക്ഷം വീട് കോളനി ,താവളകുളം ശ്രീലങ്കൻ കോളനി , എന്നിവടങ്ങളിൾ പരിശോധന നേരത്തെ നടത്തിയിരുന്നു . കൂടാതെ നരണിപ്പുഴ – കുമ്മിപ്പാലം കോൾ നിലത്തിലെ കൃഷി ഉടമകൾ , മറ്റ് പ്രദേശങ്ങളിലെ വ്യക്തികൾ എന്നിവർക്കുള്ള പട്ടയ പ്രശ്നങ്ങൾ സംബന്ധിച്ച് പഞ്ചായത്ത് ഭരണ സമിതി റവന്യൂ വകുപ്പിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട് .
![](http://edappalnews.com/wp-content/uploads/2025/01/logo.png)