നോക്കുകുത്തിയായി സംസ്ഥാന പാതയോരത്തെ നിരീക്ഷണ ക്യാമറകൾ.

ചങ്ങരംകുളം:സ്ഥിരം അപകട കേന്ദ്രമായ ചിയ്യാനൂർ പാടത്ത് നോക്കു കുത്തിയായി നിൽക്കുന്ന നിരീക്ഷണ ക്യാമറകൾ പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിാനൂർ പാടത്ത് വാഹനങ്ങളുടെ അമിത വേഗത തടയുന്നതിന് റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകളാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്.
ലക്ഷങ്ങൾ ചിലവിട്ട് നിർമിച്ച ക്യാമറ സംവിധാനം വാഹനം ഇടിച്ച് തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ക്യാമറ നന്നാക്കാനോ അപകടം പറ്റി തകർന്ന് കിടക്കുന്ന ക്യാമറ തൂണുകൾ നീക്കം ചെയ്യാനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.അമിത വേഗത നിയന്ത്രിക്കുന്നതിനും അപകങ്ങൾ കുറക്കുന്നതിനും ക്യാമറയുടെ പ്രവർത്തനം സഹായിച്ചിരുന്നുവെന്നും ക്യാമറ തകർന്നതോടെ നിരവധി അപകടങ്ങളും മരണങ്ങളും ഈ ഭാഗത്ത് നടന്നെന്നും പ്രദേശവാസികൾ പറയുന്നു
.പാതയോരത്ത് മതിയായ ലൈറ്റുകളോ റോഡിന്റെ ഗതി തിരിച്ചറിയാനുള്ള സിഗ്നൽ സംവിധാനങ്ങളോ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
