എന്‍ബിസി യൂണിവേഴ്സ് കണ്ടന്‍റുകള്‍ ജിയോസിനിമയുടെ പുതുതായി പ്രഖ്യാപിച്ച ജിയോ സിനിമ പ്രിമീയം (സബ്‌സ്‌ക്രിപ്‌ഷൻ വീഡിയോ ഓൺ ഡിമാൻഡ്) വിഭാഗത്തില്‍ ലഭ്യമാകും
മുംബൈ: ഐപിഎല്‍ അവസാനിച്ചതോടെ ഒടിടി പ്ലാറ്റ്ഫോം എന്ന നിലയില്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തിലേക്ക് മാറുകയാണ് ജിയോ സിനിമ. നെറ്റ്ഫ്ലിക്സിനും ആമസോണിന്റെ പ്രൈം വീഡിയോയ്ക്കും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനും വന്‍ വെല്ലുവിളി ഉയര്‍ത്തി മുകേഷ് അംബാനിയുടെ ജിയോസിനിമ പുതിയ ഒരു കാരാറില്‍ കൂടി എത്തിയിരിക്കുകയാണ്. അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്‍റെയും പാരാമൗണ്ട് ഗ്ലോബലിന്റെയും സംയുക്ത സംരംഭമായ വയകോം 18 മെയ് 29ന് എന്‍ബിസി യൂണിവേഴ്സുമായി കണ്ടന്‍റ് പങ്കിടുന്നതില്‍ കരാര്‍ ആയി. എത്ര വര്‍ഷത്തേക്കാണ് കരാര്‍ എന്ന അറിയില്ലെങ്കിലും. ജിയോ സിനിമയില്‍ പുതിയ കണ്ടന്‍റുകളും എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്‍ബിസി യൂണിവേഴ്സ് കണ്ടന്‍റുകള്‍ ജിയോസിനിമയുടെ പുതുതായി പ്രഖ്യാപിച്ച ജിയോ സിനിമ പ്രിമീയം (സബ്‌സ്‌ക്രിപ്‌ഷൻ വീഡിയോ ഓൺ ഡിമാൻഡ്) വിഭാഗത്തില്‍ പീക്കോക്ക് ബ്രാൻഡഡ് ഹബ്ബിൽ ലഭ്യമാകും എന്നാണ് വയാകോം 18 അറിയിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ ഇത്തരത്തിൽ രണ്ടാമത്തെ ഇടപാടാണ് ജിയോസിനിമ സ്വന്തമാക്കുന്നത്. ഏപ്രിലിൽ, വര്‍ണര്‍ ബ്രദേഴ്സ്, എച്ച്ബിഒ, മാക്സ് എന്നീ കണ്ടന്‍റുകള്‍ ജിയോ സിനിമ വാങ്ങിയിരുന്നു. ഈ കണ്ടന്‍റുകള്‍ മാര്‍ച്ച് 31ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഉപേക്ഷിച്ചതിന് പിന്നാലെയാണ് ജിയോ ഇവരുമായി കരാര്‍ ഉണ്ടാക്കിയത്. യൂണിവേഴ്‌സൽ ടെലിവിഷൻ, യുസിപി, യൂണിവേഴ്‌സൽ ഇന്റർനാഷണൽ സ്റ്റഡീസ്, യൂണിവേഴ്‌സൽ പിക്‌ചേഴ്‌സ്, സ്‌കൈ സ്റ്റുഡിയോസ് തുടങ്ങി നിരവധി വിഭാഗത്തില്‍ പെടുന്ന കണ്ടന്‍റുകള്‍ ജിയോ സിനിമയില്‍ ഇതോടെ വരും. നിലവിൽ, ജിയോയ്ക്ക് ഒരു വർഷത്തേക്ക് 999/- രൂപയുടെ പ്രീമിയം അംഗത്വ പ്ലാൻ ഉണ്ട്.
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…
മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…