Categories: Kochi

നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു; ഒരു വർഷത്തിനകം പൂർത്തിയാക്കും.

&NewLine;<p>തിരുവനന്തപുരം&colon; കൊച്ചി വിമാനത്താവളത്തിനു സമീപം റെയിൽവേ സ്റ്റേഷൻ വരുന്നു&period; കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെത്തുടർന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ&period;എൻ&period;സിങ് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം നൽകി&period; പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 19 കോടി രൂപയാണ് ചെലവ്&period; ഇതിന് ഉടൻ അംഗീകാരമാകുന്നതോടെ കരാർ ക്ഷണിച്ച് ഒരു വർഷത്തിനകം പൂർത്തിയാക്കുകയാണു ലക്ഷ്യം&period; ഇ&period;അഹമ്മദ് കേന്ദ്രമന്ത്രിയായിരിക്കെ 2010 ൽ നെടുമ്പാശേരിയിൽ റെയിൽവേ സ്റ്റേഷനു തറക്കല്ലിട്ടിരുന്നെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല&period; ബെന്നി ബഹനാൻ എംപി ഈയിടെയും ലോക്സഭയിൽ വിഷയം ഉന്നയിച്ചിരുന്നു&period; പുതിയ രൂപരേഖയിൽ സ്റ്റേഷന്റെ സ്ഥാനം സോളർ പാടത്തിന്റെ ഭാഗത്തേക്കു നീക്കിയിട്ടുണ്ട്&period; ട്രാക്കിനു സമീപം ഇരുവശത്തും റെയിൽവേയുടെ ഭൂമി ലഭ്യമാണ്&period; അത്താണി ജംക്‌ഷൻ – എയർപോർട്ട് റോഡിലെ മേൽപാലം കഴിഞ്ഞാകും പ്ലാറ്റ്ഫോം തുടങ്ങുക&period; 24 കോച്ച് ട്രെയിനുകൾ നിർത്താനാകുന്ന 2 പ്ലാറ്റ്ഫോമുകൾ നിർമിക്കും&period; 2 വന്ദേഭാരത് ട്രെയിനുകൾക്കും ഇന്റർസിറ്റി ട്രെയിനുകൾ ഉൾപ്പെടെയുള്ളവയ്ക്കും സ്റ്റോപ്പുണ്ടാകും&period; പ്ലാറ്റ്ഫോമിൽനിന്നു പുറത്തേക്കിറങ്ങുക റൺവേയുടെ അതിർത്തിയിലുള്ള ചൊവ്വര–നെടുവന്നൂർ–എയർപോർട്ട് റോഡിലേക്കാണ്&period; മേൽപാലത്തിനു താഴെയുള്ള റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ വിമാനത്താവളത്തിലെത്തും&period; ഈ റൂട്ടിൽ ഇലക്ട്രിക് ബസ് ഏർപ്പെടുത്താമെന്നു കൊച്ചി വിമാനത്താവള കമ്പനി അധികൃതർ &lpar;സിയാൽ&rpar; റെയിൽവേയെ അറിയിച്ചിട്ടുണ്ട്&period; കൊച്ചിൻ എയർപോർട്ട് എന്ന പേരാണു സ്റ്റേഷനു ശുപാർശ ചെയ്തിരിക്കുന്നത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

2 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

2 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

2 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

8 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

8 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

9 hours ago